പുനർ സമർപ്പണത്തിന്റെ ആഹ്വാവാന വുമായി ശുശ്രൂഷക സെമിനാറിന്റെ രണ്ടാം ദിന സമ്മേളനം.

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൺവൻഷനോട് അനുബന്ധിച്ച ക്രമീകരിച്ച പാസ്റ്റഴ്സ് സെമിനാറിന്റെ രണ്ടാം ദിന സമ്മേളനം രാവിലെ 9. 30. നു ആരംഭിച്ചു. നാല് സെക്ഷൻ ആയി ക്രമീകരിച്ച യോഗത്തിൽ റവ.തോമസ് ഫിലിപ്പ്, റവ. യഹ്‌ദത്ത് മണി,റവ. ടി. മത്തായിക്കുട്ടി എന്നിവർ അധ്യക്ഷത വഹിച്ചു. ഏ. ജി. ക്വയർ ഗാനങ്ങൾ ആലപിച്ചു. റവ.ജോൺസൺ വർഗീസ്, ഡോ. പി. എസ്. ഫിലിപ്പ്, റവ : ഏബ്രഹാം തോമസ്,മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ ടി. വി. പൗലോസ്, റവ. എബി ഐരൂർ എന്നിവർ ക്ലാസുകൾ നയിച്ചു.

മലയാളം ഡിസ്ട്രിക്ടിലെ 53 സെക്ഷനിൽ നിന്നും ആയിരത്തോളം വരുന്ന സഭകളിൽ നിന്ന് ഏകദേശം ആയിരത്തിഇരുനൂറോളം വരുന്ന ശുശ്രൂ ഷകൻമാർ സമ്മേളനത്തിൽ പങ്കെടുത്തു. “പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ പ്രവർത്തി ” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി അനുഭവങ്ങളുടെ വെളിച്ചത്തിൽ പാസ്റ്റർ ജോൺസൺ വർഗ്ഗീസ് രണ്ടു സെക്ഷനിൽ ആയി സംസാരിച്ചു. ആത്മാവിന്റെ ചലനത്തിൽ ആണ് ശുശ്രൂഷയുടെ മാഹാത്മ്യം വെളിപ്പെടുന്നത്. പ്രാർത്ഥന ഒരു ദർശനം എന്നതുപോലെ തന്നെ ദൈവസന്നിധിയിൽ ഓർമ്മ ആയിരിക്കണം . മനഃശാസ്ത്രത്തിൽ പഠിച്ചിരിക്കുന്ന മന്ത്രോച്ചാരണമല്ല, ആത്മാവിൽ ദൈവവുമായി സംഭാഷിക്കുന്ന ചേതോവികാരമാണ് പ്രാർത്ഥന എന്നും, ശുശ്രൂഷയിലുള്ള അധികാരത്തെ ആരാലും വിഴുങ്ങിക്കളയുവാൻ ദൈവം അനുവദിക്കില്ല എന്ന് പൂർണവിശ്വാസത്തോടെ ഓർത്തിരിക്കാനും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
തുടർന്നുള്ള സെക്ഷനിൽ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി. എസ്. ഫിലിപ്പ് സംസാരിച്ചു. ശുശ്രൂഷകൻമാർ ഉത്തരവാദിത്വം മറന്നും നിലവാരം വിട്ടും നിൽക്കണ്ടവരല്ല. ദൈവത്തിന്റെ മന്ദിരമാണ് നമ്മുടെ ശരീരം അതിനെ പിശാചിന്റെ അണിയറ ആക്കരുത്. അടുക്കും ചിട്ടയും നിലവാരവും മാതൃകയും ഉള്ള പുരോഹിത വർഗമായി നാം നിലനിൽക്കണം എന്നും സൂപ്രണ്ട് ശക്തമായി സം സംസാരിച്ചു.
ഏലിയാവ് ഏലിശയിൽ നിന്നും ശുശ്രൂഷയുടെ പാഠവങ്ങൾ ഉൾക്കൊണ്ട്, ദർശ്ശനമുള്ള ശുശ്രൂഷകനായി ഇരട്ടി ശക്തി യോടെ ശോഭിച്ചതിനെ ഉദാഹരണമാക്കി നാം സഭാവളർച്ചയുടെ ഇതരഘട്ടങ്ങളും, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും അതിജീവിക്കണ്ടത്തിന്റെ അനിവാര്യതയെയും മാർഗ്ഗങ്ങളെയും പറ്റി അസംബ്ലീസ് ഓഫ് ഗോഡ് തമിഴ്നാട് സൂപ്രണ്ടന്റ് റവ. ഏബ്രഹാം തോമസ് തുടർന്നുള്ള സെക്ഷനിൽ സംസാരിച്ചു.
പ്രതിസന്ധികളിൽ പതറാതെ ശുശ്രൂഷയിൽ പ്രയോജനം ഉള്ളവരാകണമെങ്കിൽ ശത്രുവിനു നേരെ പാഞ്ഞു ചെല്ലുന്ന അമ്പുപോലെ ലക്ഷ്യ ബോധത്തോടെ നാം മുന്നേറണം. പുതിയൊരു തലത്തിലേക്കു നമ്മുടെ ശുശ്രൂഷ മാറ്റപ്പെടണമെന്നും, മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി. വി. പൗലോസ് ഉച്ച കഴിഞ്ഞുള്ള മിഷണറി സമ്മേളനത്തിൽ സംസാരിച്ചു.
വിശുദ്ധിയുടെ അനുഭവത്തിൽ നിന്നുകൊണ്ട് ധാർമിക മൂല്യം കാത്തുസൂക്ഷിക്കേണ്ടവരാണ് ദൈവീക വേലക്കാർ. പ്രശ്നങ്ങളാൽ കലുഷിതമായ ലോകത്തു ദൈവനാമം ദുഷിക്കപ്പെടാതെ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷ നിറപടിയായി തികപ്പാൻ ശക്തിപ്പെടുക. നാം നമ്മെത്തന്നേയും സുവിശേഷത്തെയും സൂക്ഷിക്കണം എന്നും യജമാനൻ കണക്കു ചോദിക്കുമ്പോൾ കൈകൾ ബലപ്പെടേണ്ടതിനു ലോകത്തിൽ മാതൃകായോടെ നല്ലവേലക്കാർ ആകുകയും സകല മേഖലയും സൂക്ഷിച്ചും വിശുദ്ധിയിലേക്ക് മടങ്ങിവരികയും ചെയ്യുന്നു എങ്കിൽ ജീവന്റെ കിരീടം പ്രാപിക്കും എന്ന് പാസ്റ്റർ എബി ഐയിരൂരും പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.