ലേഖനം:സംശയ വിചാരങ്ങളെ വിധിക്കരുത് | പാസ്റ്റർ ഷാജി ആലുവിള

മനുഷ്യൻ എന്നാളും സ്വാർത്ഥരാണ്. മാത്രമല്ല ഒന്നിൽ നിന്നും മറ്റൊന്നി ലേക്ക് മാറി മറിഞ്ഞു പോകുന്നവരും ആണ്. സുഖ ജീവിതത്തിന്റെ അപര്യാപ്തതയും, പുതുമയിലേക്കുള്ള പ്രയാണവും, സമാധാനം ഇല്ലാത്ത അവസ്ഥ യിലേക്ക് നമ്മെ നയിക്കും. ഒന്നിലും, ആരിലും വിശ്വാസം ഇല്ലായ്മ ബന്ധങ്ങളെ തകർത്തു കളയുകയും ചെയ്യും. ഈ ലോകത്തിൽ സംശയം ഇല്ലാത്തവർ ആരും ഇല്ല. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ വിഷയത്തിലും, പഠനത്തിലും, ജീവിതത്തിലും, ഭാവിയിലും, നിരുപാധികമായി സംശയാലുക്കളാണ് മനുഷ്യർ.

സംശയം ഒരു തരം മാനസിക രോഗമാണ്. സയ്ക്കോസിസ് എന്നും ന്യൂ റോസിസ് എന്നും മാനസിക രോഗത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ വരുന്ന ഒരു പ്രശനമാണ് സംശയം. ഏറ്റവും അടുപ്പമുള്ളതും, തന്റേത് എന്ന് കരുതുന്ന ഒരാൾ (ഭാര്യയും ഭർത്താവും ആകാം )മറ്റൊരാളുമായി അവിഹിത ബന്ധമോ സ്നേഹ ബന്ധമോ ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ചു തീരുമാനിക്കുകയും സംശയ ദൃഷ്ട്ടി യോടെ വീക്ഷിക്കയും കുത്ത് വാക്കുകൾ പറഞ്ഞു വഴക്കിട്ടു അകലുകയും ചെയ്യും. ഈ രോഗം മാതാ പിതാക്കളിൽ നിന്ന് മക്കളിലേ യ്ക്കു പകരുകയും ചെയ്യും. ഒരിക്കലും ഒരു ബന്ധവും ഇവർക്ക് മധുരിമ പകർന്നു കൊണ്ടുപോകാൻ പറ്റില്ല.

ചിലർക്ക് ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും ഉടുക്കുന്ന വസ്ത്രത്തിൽ പോലും വിശ്വാസം കാണില്ല. രണ്ട് പേര് കൂടിനിന്നു സംസാരിച്ചാൽ തോന്നും എന്നെ പറ്റി സംസാരിക്കുന്നു എന്ന്. അവരെ പിന്നീട് മനസുകൊണ്ട് വെറുക്കയും ചെയ്യുന്നു. ഇങ്ങനെ ഉള്ളവർ മാനസികമായ കഠിന സമ്മർദ്ദത്തിൽ ആകുന്നു. ജീവിതത്തിലെ ഒരു ദുരന്തനുഭവം ശേഷി ക്കുന്ന ജീവിതത്തെ സംശയ ത്തിൽ ആക്കുന്നു.

post watermark60x60

കേൾക്കുന്നത് എല്ലാം വിശ്വസി ക്കാതെയും കാണാത്ത കാര്യത്തെ അന്വേഷിച്ചു നടക്കാതെ യും വിശ്വാസ ത്തിന്റെ ആരോഗ്യമുള്ള ഒരു ഹ്രദയ ത്തിന്റെ ഉടമ ആയാൽ മനസിനെ യഥാ വഴിയിൽ നയിക്കാം. സംശയത്തിൽ ബന്ധങ്ങളെ മുറിക്കുന്ന വാക്കും പ്രവർത്തിയും അനേകരുടെ ജീവിതത്തെ തകർത്തു കളഞ്ഞു. സംശയ നിവാരണം ചെയ്യുന്ന ഒരു വ്യക്തിക്ക് മാത്രമേ ആരോഗ്യകരമായ കുടുംബജീവിതവും സുഹൃത് ബന്ധവും നില നിർത്താൻ സാധി ക്കയുള്ളു. പത്രോസിനെ പോലെ സംശയിക്കയും യൂദാ യെ പോലെ ഒറ്റു കൊടുക്കയും പീലാത്തോസിനെ പോലെ കൈ കഴു കുകയും ചെയ്താൽ ഒരിക്കലും നാം ശാശ്വതം ആകില്ല.

അവിഹിത ബന്ധത്തിന്റെ സംശയം അനേക കുടുബ ബന്ധങ്ങളെ ഉലച്ചു കളഞ്ഞിട്ടുണ്ട്. സാമൂഹിക നീതിയിൽ നിലനിന്ന് മറ്റൊരാളിലേക്ക് സ്നേഹത്തോടെ അടുക്കുമ്പോൾ ഹൃദയങ്ങമായി വിശ്വസിക്കുവാൻ സാധിക്കും. വിശ്വാസം അതല്ലേ എല്ലാം. അർഹിക്കുന്ന സ്നേഹവും കരുതലും ഇഴ പിരിയാത്ത അടുപ്പവും ഉണ്ടെങ്കിൽ ആരും അകന്നു പോകില്ല. യഥാർത്ഥ സ്നേഹിതൻ ഏതാപത്തിലും കൂടെ നിൽക്കും. സംശയ വിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തെ ജീവിതത്തിന്റെ മുഖ മുദ്രയാക്കി മുന്നേറുക. പലപ്പോഴും ഓരോ വ്യക്തിയെയും കുറിച്ച് മനസിൽ പതിഞ്ഞ ചില ധാരണകൾ ഉണ്ടാകാം. ഒരു പ്രേത്യക സാഹചര്യത്തിൽ അയാളുടെ സ്വാഭാവിക പ്രതികരണം മനസിൽ വെച്ചുകൊണ്ട് സ്വയം വിധി കല്പ്പിച്ചു അകന്നു പോകുന്നു. ജീവിതം എപ്പോഴും നാം ആഗ്രഹിച്ച വഴിയിലൂടെ മുന്നോട്ടു പോകണം എന്നില്ല. അപരിചിതമായ സാഹചര്യങ്ങളെ നാം നേരിടേണ്ടി വന്നേക്കാം. അങ്ങനെ വരുമ്പോൾ അത് ഉൾകൊള്ളാൻ കഴിയാതെ പകച്ചു നിന്നത് കൊണ്ട് കാര്യമില്ല. മറിച്ചു ആ സാഹചര്യത്തെ ഉള്ക്കൊള്ളാനും നേരിടാനും നാം തയ്യാറാകണം. അങ്ങനെ എങ്കിലേ ജീവിതത്തിൽ വിജയിക്കയുള്ളു. അതിൽ സംശയിച്ചുപോയാൽ പരാജയത്തിൽ നാം കൂപ്പുകുത്തും.

മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്നത് ധർമ്മത്തോടൊപ്പം ഭക്തിയും വിശ്വാസവും വർധിക്കുമ്പോൾ ആകുന്നു. കർമ്മം കൊണ്ട് പ്രബുദ്ധരാകേണ്ടതും, ധർമ്മം കൊണ്ട് ധനികർ ആകേണ്ടതും, വിശ്വാസം കൊണ്ട് ബന്ധങ്ങൾ നിലനിർത്തേണ്ടതും സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്. മനസുകൊണ്ട് സത്ചിന്തയുള്ള ഒരാളിന് മാത്രമേ മറ്റൊരാളിണെ വിശ്വസിക്കുവാൻ പറ്റുകയുള്ളു. സംശയത്തോടെയുള്ള പ്രവർത്തിയും സഹകരണവും, വിജയ പരമായ മുന്നേറ്റമോ, ഈടുറ്റ ബന്ധങ്ങളോ തരുകയില്ല. ഒന്നിലും ശാശ്വതമായ നിലനിൽപ്പും തരില്ല എന്ന് നന്നായി നാം മനസിലാക്കണം. സമചിത്തത യോടെ വിഷയങ്ങളെ നാം നേരിടുവാൻ നാം പഠിക്കുക. അതി ല്ലെങ്കിൽ ആത്യന്തികമായി പരാജയം ആയിരിക്കും ജീവിതം. ജീവിതത്തിൽ ബന്ധങ്ങൾ വളരെ പ്രധാനമുള്ളത് ആണന്നു നാം ഓർക്കണം. ബന്ധങ്ങൾ ഊഷ്മളായതോടെ നിലനിർത്തണം എങ്കിൽ മറക്കേണ്ടതിനെ മറക്കാനും അനാവശ്യ മായ സംശയങ്ങളെ ഉപേക്ഷിക്കാനുമുള്ള കഴിവ്‌ അനിവാര്യമാണ്. അങ്ങനെ ആയാൽ അനേക കുടുംബ വഴക്കുകളും വ്യക്തിബന്ധ തകർച്ചകളും ഇല്ലാതാകും.

അവിശ്വാസം ഉള്ള ഹ്രദയം ദുഷ്ട ഹ്രദ യം എന്നാണ് തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. ആകയാൽ സംശയങ്ങൾ നിറഞ്ഞ ദുഷ്ട ചിന്തകളെ ഉപേക്ഷിച്ചു വിശ്വാസത്തിന്റെ നല്ലൊരു ഭാവിക്കായി വിശ്വാസത്തിന്റെ നല്ല പോർ പൊരുതി , സംശയ വിചാരങ്ങളെ വിധിക്കാതെ ബന്ധങ്ങളെ കാത്തു സൂക്ഷിക്കാം. സംശയം രൂപ പ്പെട്ടു കഴി ഞ്ഞു അധികം താമസിയാതെ അതിനെ പരിഹരിചില്ലങ്കിൽ സംഭവിച്ചേക്കാവുന്ന മറ്റൊരു വിപത്തുണ്ട്. മനസിന്റെ ആരോഗ്യ നില വെത്യാസപ്പെടുകയും നിരാശ അലട്ടുകയും മനോരോഗി ത്തിന് അടിമ ആകുകയും ചെയ്യാം. മറ്റുള്ളവരെ ഉള്ളു കൊണ്ടു സ്നേഹിക്കാൻ കഴിഞ്ഞാൽ മാത്രമേ സംശയത്തിന്റെ ദ്രഷ്ടിയിൽ നിന്ന് രക്ഷ പെടുവാൻ സാധിക്കുകയുള്ളു. ഒപ്പം ക്ഷെമിക്കാനും. സംശയങ്ങൾ ഉള്ളിൽ വെച്ചുകൊണ്ട് പരസ്യമായി ഒരാൾക്കെതിരെയും വിമർശിക്കാൻ പോകരുത്. സംശയ കാരണം യാഥാർത്തികം അല്ലങ്കിൽ നല്ലൊരു മരത്തിന്റെ കടക്കു കോടാലി വെക്കയാണന്നു മറന്നു പോകരുത്. യഥാർത്ഥത്തിൽ സംശയം തോന്നുന്ന വിഷയം നിവാരണം ചെയ്യുവാനുള്ള ഏക പോം വഴി നേരിട്ടുതന്നെ ഇടപെടുകയും വിവരങ്ങൾ തുറന്നു പറഞ്ഞു സത്യം നാം ഉൾകൊള്ളാൻ ശ്രമിക്കയും ചെയ്യണം. തെറ്റുകൾ പരസ്പരം തിരുത്തി സ്നേഹബന്ധങ്ങൾക്ക് ആഴം കൂട്ടിയാൽ ഒരു കാലത്തും സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ ഉണ്ടാകില്ല. മറ്റുള്ളവരെ നാം അംഗീകരിക്കാൻ തയ്യാർ അല്ലാത്ത കാലത്തോളം ആ വ്യക്തിയെ ഉളള്ളൂ ക്കൊണ്ട് അകറ്റി നിർത്തി, മനസുകൊണ്ട് വെറുക്കപ്പെടുകയും സംശയത്തോടെ വീക്ഷിക്കയും ചെയ്യും. നമ്മെക്കാൾ കഴിവുള്ളവരെ അംഗീകരിക്കാൻ മനസ്സില്ലാത്ത ഒരു സമൂഹത്തിൽ ആണ് നാം നിൽക്കുന്നത്. ആ നിലവാരം മാറ്റി പരസ്പരം സ്രേഷ്ടർ എന്ന് നമുക്ക് കാണാം. സംശയ രോഗത്തെ വേരോടെ പറിച്ചെറിയാം , നല്ലൊരു ആത്മീയ ജീവിതത്തിനും, ആരോഗ്യപരമായ സ്നേഹ ബന്ധങ്ങൾക്കുമായി….

-ADVERTISEMENT-

-ADVERTISEMENT-

You might also like