ലേഖനം:എന്തുകൊണ്ട് നാം സുവിശേഷം അറിയിക്കേണം | ബ്ലെസ്സൺ ഡെൽഹി

വിവിധ രാജ്യങ്ങളിൽ വളരെ കൃത്യമായി തങ്ങളുടെ വേതനത്തിൽ നിന്നും ദശാംശം ബാങ്കുകൾ തന്നെ വേർതിരിക്കുന്നു അത് സുവിശേഷത്തിന്റെ വ്യാപ്തിക്കായി താല്പര്യപൂർവം നൽകുന്നു .
എന്നാൽ കൊടുക്കുന്നതിൽ ഉള്ള താല്പര്യം സുവിശേഷത്തെ കുറിച്ചും ആത്മാക്കളെ കുറിച്ചുള്ള ഭാരത്താലും ആയിരിക്കുന്നു എങ്കിൽ മാത്രമേ അതിനര്ഥമുള്ളൂ .

ഇന്ന് ചിന്താഗതികൾ മാറി ദശാംശം മാറ്റണമെന്ന് നാം പറയും , ഉപദേശിക്കും എന്നാൽ ഉപദേശത്തിൽ പിശകുണ്ട് ,
ദശാംശത്തിന്റെ മാറ്റിവയ്‌പിൽ ഭൗതീകത നാം കലർത്തി നമ്മെയും മറ്റുള്ളവരെയും വഞ്ചിക്കുന്നുവോ ?.
ലൂക്കോസ് 6:38 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
ഇവിടെ കൊടുപ്പും വാങ്ങീരും മാത്രമായി നാം ആ വിഷയത്തെ തീർത്തു .നാം ഒരു കച്ചവടക്കാരനെ ആണ് സൃഷ്ടിക്കുന്നത് .
ആത്മാക്കളെ കുറിച്ച് ഭാരപ്പെടുന്ന ഒരാത്മാവ് ഉണ്ടെങ്കിലേ സുവിശേഷത്തിന്റെ വ്യാപ്തിയുണ്ടാവു .

ഇന്ന് ഈ ഭാരം സഭകൾക്കുണ്ടോ , വിശ്വാസികൾക്കുണ്ടോ ?
സഭകൾ ഇടനിലക്കാരായി മാറിയോ ?വിശ്വാസി ലാഭം ദൈവസന്നിധിയിൽ കൊടുത്തു ലാഭം കൊയ്യുന്ന മുതലാളിമാർ ആയി തീർന്നോ ?

അക്രൈസ്തവർ ആയ എത്രയോപേർ സുവിശേഷം “യേശു ക്രിസ്തുവിലൂടെയുള്ള ആത്മരക്ഷയെ അറിയാതെ ഈ ലോകം വിട്ടു കടന്നു പോകുന്നു .
അവർ കുറ്റക്കാരോ ? അവർ രക്ഷയെ പ്രാപിക്കുമോ ?
ഇതിനുത്തരം കണ്ടെത്തിയാൽ  നാം എന്തുകൊണ്ട് സുവിശേഷം അറിയിക്കേണം എന്നുള്ളതിന്റെ ആഴത്തെ നമ്മുക്ക് മനസ്സിലാക്കുവാൻ കഴിയും .
ഒന്ന് പറയുവാൻ കഴിയും നാം കുറ്റക്കാർ ആണ് .യാക്കോബ് 5:20 പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.

വചനം പറയുന്നു 1 കൊരിന്ത്യർ 9:16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
“നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ”
ഒരാത്മാവിന്റെ വില ഈ ലോകത്തേക്കാൾ വലുതാകുന്നു എന്ന് പറയുമ്പോൾ നാം അറിയുന്നുവോ നമ്മിൽ നിഷിപ്തമായിരിക്കുന്നു ഉത്തരവാദിത്തം , നമ്മുടെ മേൽ ഉള്ള നിർബന്ധം .
ക്രിസ്തുവിനെ അറിഞ്ഞ ഒരാത്മാവിന്റെ നഷ്ടമല്ല, അറിയാതെ നഷ്ടമാകുന്ന ആത്മാവിന്റെ വില അത് വലിയതാകുന്നു ,അത് ഈ ലോകത്തേക്കാൾ വലുതാണ് ജാതികളുടെ അപ്പോസ്തലനായ പൗലോസ് പറയുന്നു .
നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു.
ഭൗതീകമായ അനുഗ്രഹത്തിനല്ല ദശാംശം വേർതിരിക്കപ്പെടുന്നത് സുവിശേഷത്തിന്റെ വ്യാപ്തിക്കുവേണ്ടിയാണ് .
മലാഖി 3:10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ.
” ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു”
അനേകര്
സുവിശേഷത്താൽ വിടുവിക്കപെടെണ്ടാതിനു, സുവിശേഷത്തിന്റെ വ്യാപ്തിക്കു നാം ഇറങ്ങേണ്ടതായുണ്ട് , ഗോ – ആൻഡ് സ്പെൽ ഗുഡ് ന്യൂസ് ,
കർത്താവ് ശിഷ്യന്മാരോട്
പറഞ്ഞു മർക്കൊസ് 16:15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
നശിച്ചുപോകുന്നു ഒരാത്മാവിനു നാം എന്ത് മറുവില കൊടുക്കും .
കർത്താവായ യേശു എല്ലാവര്ക്കും വേണ്ടി ഒരിക്കലായി തന്നെ താൻ യാഗമായി അർപ്പിച്ചു .കർത്താവ് വിലകൊടുത്ത ഒരാത്മാവ് സുവിശേഷം അറിയാതെ നഷ്ടമാകുന്നുവെങ്കിൽ അതിനു മറുവില ഇല്ല .നശിച്ചു പോകുന്ന ആത്മാവിന്റെ വില ഈ ലോകത്തേക്കാൾ വലുതാകുന്നു .
എത്രത്തോളം നാം ആത്മഭാരം വഹിക്കുന്നവർ ആകുന്നു .
ആത്മഭാരം ഇല്ലാത്ത എല്ലാ പ്രവർത്തികളും വ്യര്ഥമാണ് .
ദൈവ സന്നിധിയിൽ ഒരു ആത്മാവിന്റെ വില ഈ ലോകത്തേക്കാൾ വലുതാകുന്നു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.