“ബാക്ക് ടൂ കിച്ചൻ” നാളെ

ആലപ്പുഴ: പ്രളയക്കെടുതിയിൽ അടുക്കള പാത്രങ്ങൾ നഷ്ടപ്പെട്ട കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് പി.വൈ.പി.എ കോന്നി സെന്റർ, ബെഥേൽ പി.വൈ.പി.എ ബഹ്‌റിൻ, പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ അടുക്കള പാത്രങ്ങൾ വിതരണം ചെയ്യുന്നു.

നാളെ നടത്തപ്പെടുന്ന സംസ്ഥാന പി.വൈ.പി.എയുടെ കാത്തിരിപ്പ് യോഗത്തിന് ശേഷമായിട്ടാണ് പ്രസ്തുത പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

ഐ പി.സി കോന്നി സെന്റർ മിനിസ്റ്റർ പാസ്‌റ്റർ ടി.പി. ഡാനിയേൽ, ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്, സംസ്ഥാന പി.വൈ.പി.എ ഭാരവാഹികൾ, കോന്നി പി.വൈ.പി.എ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like