ദുരിതബാധിതർക്ക് സാന്ത്വനവുമായി മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി

തിരുവല്ല: മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിലെ പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായം എത്തിച്ചു. വിതരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. തേവേരി, പെരിങ്ങര എന്നീ സ്ഥലങ്ങളിലുള്ള 204 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്തു. പ്രാക്ടിക്കൽ മിനിസ്ട്രി ഡയറക്ടർ റവ.തോമസ് മാത്യു, റവ.ഡോ.ടി.എം ജോസ്, റവ.ബോബി എസ് മാത്യു എന്നിവർ നേതൃത്വം നൽകി. കടപ്ര വില്ലേജ് ഓഫീസർ ശ്രീ ബിജുമോൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഈപ്പൻ കുര്യൻ എന്നിവർ യി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സെമിനാരിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചു സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.