കഥ:ഭിത്തിയിലെ എഴുത്ത് | രഞ്ചിത്ത് ജോയി,കീക്കൊഴുർ

സമയം 10.30 ആയി ആരാധന തുടങ്ങി. ഭാഗ്യം എന്റെ സീറ്റ് ഒഴിഞ്ഞുതന്നെ കിടക്കുന്നുണ്ട്. ചില ദിവസങ്ങളിൽ പുതുതായി വരുന്നവരിൽ ചിലർ ആ സീറ്റിൽ ഇരുപ്പുറപ്പിക്കാറുണ്ട്. ഇന്ന് എതായാലും അതുണ്ടായില്ല ….. ആശ്വാസമായി. ….

പ്രാർത്ഥിക്കാൻ കണ്ണുകൾ അടച്ചപ്പോൾ പല പല ദ്യശങ്ങളാണ് മനസിൽ. തലെന്ന് അയൽപക്കത്തെ ചാക്കോയോടു വഴക്കിട്ടതും.., മകൻ ഗൾഫിൽ നിന്നു കൊണ്ടുവന്ന വിലകൂടിയ വിസ്കി ആരു കാണതെ രാത്രിയിൽ അകത്താക്കിയിട്ട്.. കിടക്കയിൽ ചുരുണ്ടു കൂടി കിടന്നതും …
പരമരഹസ്യമായി അവൻ കൊണ്ടുവന്ന സാധനം നഷ്ടപ്പെട്ടൽ പോലും അതിനെ പറ്റി ബഹളം ഒന്നും കാണില്ലന്ന് അറിയാം. ഇനി ബഹളം വെച്ചാൽ അതിന്റ കുറച്ചിൽ അവനല്ലിയോ?

ആരും അറിയാതെ മദ്യം ഗൾഫിൽ നിന്നു കൊണ്ടു വന്നിട്ട് , ഒന്നും അറിയാത്തവനെപ്പോലെ വെളള വസ്ത്രം ധരിച്ച് കർത്തൃ മേശ എടുക്കാൻ മുന്നിൽ തന്നെ ഇരിക്കുന്നുണ്ട് തന്റെ മകൻ… ഇരുപ്പുകണ്ടൽ അറിയാ അവൻ എന്റെ മകൻ തന്നെ ……..

സാക്ഷ്യ പറച്ചിലിനു ശേഷം കർത്തുമേശയിലെക്ക് കടന്നു.. ഇന്ന് എടുക്കണോ വേണ്ടായോ എന്ന ചിന്ത തന്നെ ഭരിച്ചു. ഒരു
കർത്തുമേശ എടുക്കാതിരുന്നാൽ താൻ വലിയ ഒരു പാപിയാണെന്ന് സഭാക്കാർ വിശ്വാസിക്കും അതുകൊണ്ട് എടുത്തേക്കാം. ..

തിരുമേശയെ നമ്മുക്കും അനുഗ്രഹിതമായി നൽകിയതിനാൽ നമ്മുക്കു പ്രാർത്ഥിക്കാം പാസ്റ്റർ പറഞ്ഞു. ഞാനും എന്റെ തല വണക്കി. പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്നപ്പോഴാണ് ഞാൻ അതു കണ്ടത് “എന്റെ എതിരെയുള്ള ദിത്തിയിൽ എഴുതിയിരിക്കുന്ന എഴുത്ത് . അത് എന്താണെന്ന് ശ്രദ്ധിച്ച് നോക്കി……… മനസിലാകുന്നില്ല.
കഴിഞ്ഞാഴ്ച്ചയിലും ഞാൻ ഇവിടെ തന്നെയാണ് ഇരുന്നത് .പക്ഷെങ്കിൽ ആ എഴുത്ത് അവിടെ ഇല്ലായിരുന്നെല്ലോ… എന്ന് … ഓർത്തു.

കണ്ണട എടുക്കാഞ്ഞതിനാൽ അത് വായിക്കുവാനും കഴിയുന്നില്ല. അത് ഇനിയും ദൈവം എന്റെ അവസ്ഥ കണ്ടു എനിക്കെതിരായി എഴുതിയ രേഖയാണോ? …… ചെറിയ ഒരു വിറയൽ എന്നെ പിടിക്കുന്നതു പോലെ …
എനിക്ക് വല്ലാത്ത തളർച്ച പോലെ തോന്നുന്നു……ബേൽശസറിനു സംഭവിച്ചതു പോലെ ഒരു മരണ മാണോ എന്നെ കാത്തിരിക്കുന്നത്. എതായാലും എന്റെ അന്ത്യം അടുത്തു…… ആരെങ്കിലും അതു വായിച്ചു ഒന്നു മനസിലാക്കി തന്നിരുന്നെങ്കിൽ…

പാസ്റ്റ്ർ പ്രസംഗം തകർക്കുകയാണ്: “ പെന്തകോസുകാരാണന്ന് പറഞ്ഞ് ലോകസുഖവും നുണഞ്ഞു നടക്കരുത്.ലോകത്തെ വിടാൻ കഴിയാത്തവൻ അംഗബലത്തിനുവേണ്ടി സഭയിൽ നിൽക്കണമെന്നില്ല. ഇതു പ്രത്യേക ഉദ്ദേശത്തിനായി വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ കൂട്ടമാണ്. കർത്താവിന്റെ വരവിനു വേണ്ടി ഒരുക്കുക എന്നതാണ് സഭയുടെ ലക്ഷ്യം. എന്നാൽ ഇന്നു കർത്താവിന്റ വരവുണ്ടാകുമോ എന്ന സംശയത്തിലാ നമ്മിൽ പലരും. അതുകൊണ്ടാണ് നാം ലോകത്തിലെക്ക് ഇറങ്ങുന്നത്. ലോകവും ദൈവരാജ്യവും ഒന്നിച്ചു പോകയില്ല. നോഹയുടെ കാലം പോലെ കർത്താവിന്റെ വരവിങ്കലും ഉണ്ടാകും.
തോന്നുന്നതു പോലെ ജീവിച്ചിട്ട് ഒരു ഭയവുമില്ലാതെ കർത്താവിന്റെ മേശയിൽ കൈനീട്ടുന്നവരെ കണ്ടിട്ടുണ്ട്. വിശുദ്ധിയില്ലാതെ കർത്താവിനെ പ്രാപിച്ചിട്ട് ശിക്ഷ വിധി വരുത്തി വയ്ക്കരുത്. അടി പെട്ടെന്ന് കിട്ടാത്താതു കൊണ്ട്…… … അങ്ങനെയൊന്നു ഇല്ലെന്ന് വിചാരിക്കരുത് . താമസിക്കുതോറു ശിക്ഷയുടെ കടുപ്പവും കൂടും. ഭയത്തോടെ ദൈവത്തെ സേവിക്കുക………………………”

പാസ്റ്ററുടെ ഈ പ്രസംഗം മുഴുവനും തനിക്കേതിരായിട്ടുളള മുന്നറിയിപ്പാണ്. ദാനിയേൽ ബേൽശസർ രാജവിന്റെ മുന്നിൽ നിന്നു പറഞ്ഞതുപോലെ തോന്നുന്നു.

കണ്ണു തുറന്നു നോക്കുമ്പോഴെക്കെ , ആ ദിത്തിയിലെ എഴുത്തു വല്ലാതെ തിളങ്ങുന്നുണ്ട്. പ്രസംഗിക്കുമ്പോൾ കണ്ണു തുറന്നിരിക്കണം എന്നാണ് പാസ്റ്ററുടെ ആജഞ…. അതു അനുസരിക്കാൻ ഇപ്പോൾ തരമില്ല… ഞാൻ ഇപ്പോൾ തന്നെ വല്ലാതെ വിയർത്തിരിക്കുന്നു.. വെറെ ആരും തന്നെ ആ എഴുത്ത് ശ്രദ്ധിക്കുന്നില്ലല്ലോ ?…

അടുത്തരിക്കുന്ന തോമാച്ചാനെ വിളിച്ചു കാണിച്ചാലോ ?

അല്ലെങ്കിൽ വേണ്ട.. ചിലപ്പോൾ എനിക്കു മാത്രമെ അതു കാണുവാൻ കഴിയുന്നോളായിരിക്കും…!

തന്റെ അതിർത്തിയോടു ചേർന്നാണ് കഴിഞ്ഞ ദിവസം ആ ചാക്കോ ഒരു തേക്കു നട്ടത്ത് .. അതു വളർന്നു വരുമ്പോൾ പ്രശനമാകും എന്നു കരുതിയാണ് വഴകിട്ടത്.. ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയിൽ എന്റെ വസ്തുവും വീടും എല്ലാം ഇവിടെ കിടക്കും എന്റെ താമസം നരകത്തിലും.. ….

രഹസ്യമായി മറ്റു സുഖങ്ങൾ പ്രാപിക്കുന്ന ഞാൻ , കർത്താവിന്റെ അരികിലെത്തുമോ? ……?

കർത്താവിന്റെ വരവ് ഏറ്റവും അടുത്തു അതു വാതിൽക്കൽ തന്നെ ആയി എന്ന് പ്രബോധിപ്പിച്ചു കൊണ്ട് പാസ്റ്റർ തന്റെ പ്ര സംഗം അവസാനിപ്പിച്ചു.

പ്രാർത്ഥനക്കായി നമ്മുടെ തലകളെ വണക്കാം എന്നു പറഞ്ഞപ്പോൾ ഞാനും എന്റെ തലകളെ വണക്കി എന്നെ തന്നെ സമർപ്പിച്ചു. ദൈവമേ ബേൽ ശസറിനെ പ്പോലെ എന്നെ തകർത്തുകളയരുതെ , ഒരവസരം കൂടെ അടിയനു തൽകേണമേ, ജീവിതത്തിൽ വന്നു പോയ പാകപിഴകൾ അങ്ങു ക്ഷമിക്കേണമേ.

പ്രാർത്ഥന കഴിഞ്ഞപ്പോൾ പാസ്റ്റർ എഴുന്നോറ്റു. ആ ഭിത്തി മേൽ തൂക്കിയിട്ടിരിരിക്കുന്ന മൾട്ടികളർ ബോർഡിനെക്കുറിച്ചു പറഞ്ഞത് : അത് സണ്ടേസ്കൂൾ താലന്തു പരിശോധനയിൽ നമ്മുടെ കുട്ടികൾക്കു ലഭിച്ചതാണത്രേ.
കുട്ടികളെ പാസ്റ്റർ അഭിനന്ദിച്ചു..

എനിക്കു ആശ്വാസമായി. ഒരു പുതിയ മനുഷ്യനായി ഇനി മുതൽ ജീവിക്കും എന്ന തീരുമാനത്തോടെ ഞാൻ എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു സമ്മാനം ലഭിച്ച എല്ലാ കൂട്ടികളെയും അനുമോദിക്കുന്നതിൽ പാസ്റ്റർക്ക് ഒപ്പം ഞാനും അവരുടെ അരികിൽ നിന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like