ലേഖനം:ആത്മീക ലോകത്തിലെ അനാത്മികതകൾ | പാസ്റ്റർ റോയി ജോർജ് ബാംഗ്ലൂർ

ദൈവത്തിനു മഹത്വം, പ്രിയമുള്ളവരേ, കർത്താവിന്റ്റെ കുഞ്ഞുങ്ങളേ ….. നിങ്ങൾ ബുദ്ധിയുള്ളവ രായിരിപ്പിൻ എന്നു പൗലോസ്‌ ഉധ്ബൊധിപ്പിക്കുന്നതു ഓർമയുണ്ടോ? . കൊടും വെയിലിൽ തളരാതെ മുന്നേറുവാൻ ദൈവ വചനമെന്ന മയമില്ലാത്ത പാൽ കുടിക്കാൻ വാഞ്ചിക്കം പിശാച് അലറുന്ന സിംഹം എന്ന പോലെ ആരേയാ വിഴുങ്ങേണ്ടത് എന്ന് കണ്ടു ഊടാടി സഞ്ചരിക്കുന്നു ചിലർ പിശാചിന്റ്റെ തന്ത്രങ്ങൾ തിരിച്ചറിയുന്നു എന്നാൽ ചിലരോ അവൻറ്റെ വായിൽ അകപ്പെട്ടുകൊണ്ടെയിരിക്കുന്നു.

സാഹചര്യങ്ങൾ മാറിയിരിക്കുന്നു..പരിശുദ്ധ ആത്മാവ് ജീവിതങ്ങളെ നിയന്ത്രിക്കുന്നത്‌ മാറി പണതിന്റ്റെ ആത്മാവ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു അധികം നല്ലതിനെ പുറം കാലുകൊണ്ട്‌ തള്ളി കളഞ്ഞ് നല്ലത് എന്ന് പറഞ്ഞു താൽക്കാലികമായ ചിലതിന്റ്റെ പിന്നാലെ മനുഷ്യൻ ഓടുകയാണ് പിശാച്ചിന്റ്റെ പരീക്ഷകളെ നമ്മുടെ കർത്താവ്‌ ജയിച്ചു . എന്നാൽ ഇന്ന് ദൈവമക്കൾ എന്ന് പറയുന്നവർ പോലും അവൻറ്റെ പരീക്ഷകളെ വെറും ലാഖവത്തോടെ കണ്ടുകൊണ്ടിരിക്കുന്നു … മത്തായി 5:19 ൽ ഇങ്ങനെ കാണുന്നു പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ട്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത് …കൊലോസ്യർ :3:2 ൽ പറയുന്നു നിങ്ങൾ ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ.

ഇതാണ് കാര്യങ്ങളുടെ യഥാർത്ഥ തിരിച്ചറിവ്. പ്രിയമുള്ളവരേ നമ്മൾ ഭൂമിയിലെ ചിന്ത അല്പസമയതെക്കു ഒന്ന് മാറ്റിയാൽ കാര്യങ്ങൾ എല്ലാം മനസിലാകും. എന്നാൽ സാത്താൻ അതിനു നമ്മെ അനുവധിക്കുന്നില്ലല്ലോ..അവൻ മനുഷ്യന്റ്റെ രൂപത്തിൽ തന്നെ നമ്മേ ദൈവീക ചിന്തയിൽ നിന്നും അകറ്റാൻ വരുന്നു. അല്പം സഭാ രാഷ്ട്രീയം ഒക്കെ ആകാം മോനെ … നീ വാ .. എങ്കിൽ മാത്രമേ പിടിച്ചു നില്ക്കാൻ പറ്റുള്ളൂ.. എന്നൊക്കെ ഉപദേശിക്കാൻ അവൻ വരും. നമ്മുടെ മഹത്വകരമായ പ്രത്യാശക്കു ഭംഗം വരുത്തുവാൻ വേണ്ടി പൈശാചിക ചിന്തയോടെ കപട വേഷധാരികളായി എത്തുന്ന ആത്മീകരെന്നു നടിക്കുന്ന കള്ളൻമാരെ ഈ ദിവസങ്ങളിൽ സൂക്ഷിച്ചു കൊള്ളുക.ആത്മീകതയുടെ പേര് പറഞ്ഞ്‌ കഴിയുമെങ്കിൽ എങ്ങനെയെങ്കിലും തൻറ്റെ ഭക്തന്മാരെ തെറ്റിക്കുവാൻ ആട്ടും തോലിട്ട ചെന്നായ്ക്കൾ എല്ലാടവും ഇറങ്ങിയിരിക്കുന്നു .

പ്രിയമുള്ളവരേ , പ്രവാചകന്മാർ എന്ന് പേര് പറഞ്ഞു വരുന്ന എല്ലാത്തിനെയും വീട്ടിൽ കയറ്റി സൽക്കരിക്കുന്നതു നിർത്തുക …നല്ലത് ഏതെന്ന് അന്വേഷിച്ചറിഞ്ഞു സ്വാഗതം ചെയ്യുക അല്ലെങ്കിൽ നിൻറ്റെ ഭവനത്തിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി അവൻ മുതലെടുക്കും . അതുകൊണ്ട് നമുക്ക് സ്വർഗത്തിൽ ചില നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കാം ..അത് നിലനില്ക്കും. നമ്മുടെ ആദ്യ കാലങ്ങളിലെ ആത്മീക നിലവാരത്തിലേക്ക് ഒരു മടങ്ങിവരവ് നമുക്ക് ആഗ്രഹിക്കാം.പണ്ടത്തെ പോലൊരു നല്ല കാലം . എല്ലാം ഏറേക്കുറെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ് എന്ന് എനിക്ക് തോന്നുന്നു . നല്ലത് ഏതു തീയതു ഏത് എന്ന് തിരിച്ചറിയാൻ ദൈവ കൃപ പ്രാപിച്ചു കൊള്ളുക. ആത്മീകതയിൽ ശിശുക്കളായിരിക്കുന്നവരെ സാത്താൻ എളുപ്പന്നു മറിച്ചു കളഞ്ഞുകൊണ്ടിരിക്കുന്നു. ജഗ്രതയുള്ളവരയിരിപ്പിൻ . പിതാക്കന്മാർ പിന്തുടർന്ന് വന്ന ആത്മീക കാഴ്ച്ചപ്പാടുകൾ മുറുകെപിടിച്ചുകൊള്ളുക. നാം ഇന്ന് കാണുന്ന കോമാളിത്തരങ്ങൾ എല്ലാം സത്യമാണെന്ന് വിചാരിക്കരുത്. അടുത്ത തലമുറയുടെ ഗതി എന്താകുമെന്നു ഞാൻ ഭയപ്പെടുന്നു.യൗവനക്കർക്കു എല്ലാവിധ സുഖസൗകര്യങ്ങളും വർദ്ധിച്ചിരിക്കുന്നു.

മാതാപിതാക്കളെയും ദൈവദാസന്മാരെയും ഭയമില്ലാതെ അവർ ഓടുകയാണ് ലക്ഷ്യം ഇല്ലാതെ..ആരാണിതിനു ഉത്തരവാദി? നമ്മളെക്കണ്ട്‌ അവർ നല്ലത് പഠിക്കട്ടെ .ബാംഗ്ലൂർ പോലുള്ള പട്ടണത്തിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽ നിന്നും മാറി തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷമാക്കി മാറ്റി കൊണ്ടിരിക്കുന്നു. മാതാ പിതാക്കളെ നിങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ആവശ്യത്തിനു പണവും ചോദിക്കുന്നതെന്തും വാരിക്കൊരികൊടുക്കുമ്പോൾ നിങ്ങളുടെ തിരക്കിട്ട ജീവിതത്തിൽ അവർ എന്തിയെ? എന്നുകൂടെ അന്വേഷിക്കാൻ മറക്കരുതേ . ഉള്ളിൽ അല്പം എങ്കിലും ആത്മീയ അവബോധമുള്ളവർ എന്നോട് ചേർന്ന് ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെന്നു വിശ്വസിക്കട്ടെ.

നമ്മുടെ തലമുറകള്ക്ക് വേണ്ടി കരയാം… പണതിന്റ്റെയും പ്രശക്തിയുടെയും പിന്നാലെ അവർ ഓടുകയാണ് ഇന്നത്തെ നേതാക്കളുടെ ദൈവ ഭയം ഇല്ലാത്ത പോക്ക് കണ്ടു അവരും പഠിക്കുകയാണ്. അയ്യോ നമ്മുടെ യാത്ര എവിടെക്കാണ്‌?. സ്നേഹിതാ അല്പം ഒന്ന് നിൽക്കുമോ …. ചിന്തിക്കുമോ… ദൈവം നിന്നെ വിളിക്കുന്നു …. നിന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു..

-ADVERTISEMENT-

-ADVERTISEMENT-

You might also like