പി.വൈ.പി.എ സിവിൽ സർവ്വീസ് സ്കോളർഷിപ്പിന് 3 പേർ അർഹരായി

കുമ്പനാട്: സിവിൽ സർവ്വീസ് പഠനത്തിന് സംസ്ഥാന പി.വൈ.പി.എ നൽകുന്ന സ്കോളർഷിപ്പിന് ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ സെന്ററിൽ കരിസ്മ കറ്റാനം സഭാംഗമായ ജോഷുവാ റോയി, വേങ്ങൂർ സെന്ററിൽ ഐ.പി.സി ഗില്ഗാൽ അശുരമംഗലം സഭാംഗമായ അക്സ അന്നാ ജോൺസൻ, തിരുവല്ല സെന്ററിൽ ഐ.പി.സി ഗിലെയാദ്‌ ഇരവിപേരൂർ സഭാംഗമായ അഖിലാ കെ.പി എന്നിവർ അർഹരായി. ജൂൺ 23ന് നടത്തപ്പെടുന്ന സംസ്ഥാന പി.വൈ.പി.എയുടെ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ വെച്ച് കോച്ചിങ് ഫീസിന്റെ ആദ്യ ഗഡു വിതരണം ചെയ്യും.ജോർജ്‌ മാത്യു (സിപിഎ) ആണ് അർഹരായവർക്കുള്ള സ്കോളർഷിപ് തുക സ്പോൺസർ ചെയ്തിരിക്കുന്നത്.

-Advertisement-

You might also like
Comments
Loading...