കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യ യാത്ര

കൊച്ചി: ഇന്നേക്ക് ഒരു വര്‍ഷമായി കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട്. കൊച്ചി മെട്രോയില്‍ ഇന്ന് സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കൊച്ചി മെട്രോ യാത്ര നടത്തിയത്. തുടര്‍ന്ന് മഹാരാജാസ് വരെ നീട്ടിയപ്പോള്‍ മെട്രോയില്‍ തിരക്കേറിത്തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്റെ നിരക്ക് വന്‍തോതില്‍ കുറക്കാനായതിന്റെ സന്തോഷത്തിലാണ് മെട്രോ അധികൃതര്‍.

ടിക്കറ്റ് ഇതര വരുമാനം വര്‍ധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു.

-Advertisement-

You might also like
Comments
Loading...