യു.പി.എഫ് സംഗീത നിശ ഫ്യുജറയിൽ നടന്നു

ഫ്യുജറ: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ് (ഈസ്റ്റേൺ റീജിയൻ യു.എ.ഇ) ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും, ക്രൈസ്തവ ഭക്തി ഗായകനുമായ ആമച്ചൽ പവിത്രൻ, യു.എ.ഇ എൻലൈറ്റൻ സഭ പാസ്റ്ററും, ഗായകനുമായ രാജേഷ് വക്കം എന്നിവർ നയിച്ച സംഗീത നിശ ഫുജൈറ അൽ ഹേൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വച്ചു നടന്നു.

യു.എ.ഇ യിലെ അറിയപ്പെടുന്ന ഗായകനും കീ ബോർഡിസ്റ്റുമായ സജയൻ ബാബു, ഗായകൻ മാത്യു വർഗിസ് എന്നിവർ സംഗീതനിശയുടെ ഭാഗമായിരുന്നു. പാസ്റ്റർ അനിൽകുമാർ തിരുവനന്തപുരം വചന ശ്രുശ്രുഷ നിർവഹിച്ചു.
യു.എ.ഇ കിഴക്കൻ തീര മേഖലയിൽപെട്ട പതിനഞ്ചോളം പെന്തകോസ്ത് സഭകളുടെ ഐക്യ വേദിയായ യു.പി.എഫ് പെന്തകോസ്ത് സഭകൾ യു.എ.ഇ യിൽ ആരംഭിച്ചതിൻറെ സുവർണ ജൂബിലി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ഈപ്പൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ എം.വി സൈമൺ, സെക്രട്ടറി ഡഗ്ളസ് ജോസഫ്, പാസ്റ്റർ ഷാജി അലക്സാണ്ടർ, പാസ്റ്റർ രാജേഷ് വക്കം എന്നിർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading