വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം ഇന്ന്
ഷാർജ: വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ഈ വർഷത്തെ ബിരുദദാന സമ്മേളനം ഇന്ന് (28.06.18) വൈകിട്ട് 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ റവ. ഡോ. സ്റ്റാലിൻ തോമസ് (കൽക്കട്ട) റവ. ഡോ. ടിം എ. ഒസ്യോവി (വാൻക്യൂവർ, കാനഡ) എന്നിവർ മുഖ്യാതിഥികളായിരിക്കും. വർഷിപ്പ് സെൻറർ കോളേജ് ക്വയർ ഗാനങ്ങൾ ആലപിക്കും. “എഴുന്നേറ്റ് പുറപ്പെടുക” എന്നതാണ് ചിന്താവിഷയം. റവ. ഡോ. വിത്സൺ ജോസഫ്, റവ. റോയി ജോർജ്ജ്, റവ. സൈമൺ ചാക്കോ, വിത്സൺ ജോർജ്ജ്, മോൻസി നിരണം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

+2 കഴിഞ്ഞ സ്കൂൾ വിദ്യാർഥികൾക്കായി നടന്നു വരുന്ന ജൂനിയർ കോളേജ്, വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിന്റെ ഷാർജ്ജ, അൽ-ഐൻ ശാഖകളിൽ നിന്നും പഠനം പൂർത്തിയാക്കിയ നാല്പതോളം വിദ്യാർഥികൾ ഡിപ്ലോമ ഇൻ തിയോളജി, ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദങ്ങൾ ഏറ്റുവാങ്ങും. പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂലൈ 4 ന് ആരംഭിക്കും.
ക്രൈസ്തവ എഴുതപുരയുടെ ഫേസ്ബുക് പേജിൽ ഈ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്
Download Our Android App | iOS App
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. വിത്സൺ ജോസഫ് 050 481 4789/ റവ. റോയി ജോർജ്ജ് 050 499 3954.