യു.എ.ഇയിൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് റ്റി.ആർ.എ യുടെ മുന്നറിയിപ്പ്

ദുബായ്: വിവരസാങ്കേതികമേഖല കൂടുതൽ സങ്കീർണമാക്കുന്നതോടെ, വാട്സ് ആപ്പ് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും യു.എ.ഇയിൽ വാട്സ്‌ ആപ്പ് ഉപയോക്താക്കൾ നൂറു ശതമാനം സുരക്ഷിതരല്ലെന്നും, ജനങ്ങളുടെ അക്കൗണ്ടുകൾ ഹൈജാക്കു ചെയ്യുന്നതിന് സ്കാമറുകൾ സദാ ഓൺലൈനിൽ നിലകൊള്ളുന്നു എന്നും പോലീസും സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകി.

“സ്വകാര്യ സംഭാഷണങ്ങൾക്കും, ഫോട്ടോകൾക്കുമായി ഒരു നിസ്സാര ഫയൽ അല്ലെങ്കിൽ ലിങ്ക് ക്ലിക്കു ചെയ്യുക” എന്നെല്ലാമായി പല രീതിയിലാണ് ചതിക്കുഴികൾ അവർ ഒരുക്കിയിരിക്കുന്നത്‌. ഇതുവഴി കോൺടാക്റ്റുകൾ, പാസ്സ്‌വേർഡുകൾ, കാർഡ് നമ്പറുകൾ എന്നിവ മോഷ്ടിക്കാൻ, ആളുകളെ ലളിതമായ സന്ദേശം തുറപ്പിക്കുന്നതിന് അവർ പ്രേരിപ്പിക്കും.

രഹസ്യ സ്വഭാവം ഉള്ളതും ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യാവുന്നതുമായ അപകടകരമായ ഒരു സ്പൈവെയർ സോഫ്ട്‍വെയറാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്.

തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി അനേക പരാതികൾ അധികാരികൾക്ക് ലഭിക്കാറുള്ളതായി അറിയുന്നു ‌. നിങ്ങൾ ഈ വഞ്ചകരുടെ ഇരകളിൽ ഒരാളാണെങ്കിൽ, സ്വയം പരിരക്ഷിക്കാനായി നിങ്ങൾക്ക് ഏതാനും കാര്യങ്ങൾ ചെയ്യാം എന്ന് യു.എ.ഇ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടിആർഎ) ഉപയോക്താക്കളെ ബോധവൽകരിക്കുന്നു.

 

യു.എ.ഇ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടിആർഎ) ഉപയോക്താക്കളെ ബോധവൽക്കരിച്ചു.

“ഹാക്കിംഗ് സംബന്ധിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും അറിയിക്കുക, നിങ്ങളുടെ നമ്പറിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാൻ അവരോട് പറയുക”, ട്രായ് പറഞ്ഞു.

കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് നിർത്തലാക്കാൻ കഴിയും. ഇതിനായി വാട്സ്‌ ആപ്പ്‌ കസ്റ്റമർ സപ്പോർട് ടീമിന് (Support@whatsapp.com) ഒരു ഇമെയിൽ അയക്കാവുന്നതാണ്.

ഇമെയിലിൽ, ഇനിപ്പറയുന്ന ടെക്സ്റ്റ് പരാമർശിക്കുക: “Lost/Stolen: Please deactivate my account” കൂടാതെ നിങ്ങളുടെ ഫോൺ നമ്പർ ഇനിപ്പറയുന്ന ഫോർമാറ്റിൽ നൽകുക: +9715xxxxxx.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.