അമേരിക്കയിൽ സ്കൂളിൽ വെ‌ടിവയ്പ്: പത്തു മരണം

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ സാന്റ ഫെ ഹൈസ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. മരിച്ചത് ഒൻപതു വിദ്യാർഥികളും ഒരു അദ്ധ്യാപികയുമാണ്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെ വെടിവയ്പ്പുണ്ടായത്.‌ സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കസ്റ്റഡിയിലുണ്ട്. ഈ വിദ്യാർഥി തന്നെയാണോ അക്രമം ന‌ടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like