കൊട്ടാരക്കര സെന്റർ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര: മേഖലയിലെ പുരാതന സെന്റർ ആയ കൊട്ടാരക്കര സെന്റർ പി.വൈ.പി.എ യുടെ 2018 -21 കാലയളവിലേക്ക് ഉള്ള പുതിയ ഭരണ സമിതിയെ 13ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു ഐ.പി.സി ബേർശേബാ ചർച്ചിൽ വെച്ച് കൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഡാനിയേൽ ജോർജ്ജ് രക്ഷാധികാരി ആയി തുടരും. പാസ്റ്റർ സാബു ജോർജ്ജ് പ്രസിഡന്റായും, ഫിന്നി കൊച്ചുമ്മൻ, ഡെന്നി മാത്യു എന്നിവർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സെക്രട്ടറിയായി തോമസ് ജോണിനെയും, ജോയിന്റ് സെക്രട്ടറിയായി മെബിൻ ഷാജി, റിനു പൊന്നച്ചൻ എന്നിവരെയും ട്രഷററായി ആൽവിൻ ജിയോ എബ്രഹാമും, പബ്ലിസിറ്റി കൺവീനർ ആയി റോഷൻ ലുക്ക് എന്നിവരെ എക്സിക്യൂട്ടീവ്സ് ആയി തിരഞ്ഞെടുത്തു. തുടർന്ന് ജനറൽ ബോഡിയുടെ തീരുമാന പ്രകാരം ഏഴ് അംഗ കമ്മിറ്റി മെമ്പർ മാറി ഒൻപത് അംഗങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ബ്ലെസ്സൺ രാജൻ, ബോബൻ എ.റ്റി, ജോയൽ അനിമോൻ, ലിബിൻ ബിജു, സുബിൻ ഫിലിപ്പ്, ജെഫി ജോൺ, സാൽവിൻ തോമസ്, നിതിൻ സാം, ഷൈൻ ഓടനാവട്ടം എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കടന്നു വന്നവർക്കു പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സാബു ജോർജ്ജ് നന്ദി പറയുകയും വിജയിച്ച എക്സിക്യൂട്ടീവ് അംഗങ്ങളെയും കമ്മിറ്റി അംഗങ്ങളെയും സെന്റർ ശുശ്രൂഷകൻ ആശീർവദിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.