ലേഖനം: മലകളെ കീഴടക്കുന്ന വിശ്വാസം | പാസ്റ്റർ കെ. എം. ജെയിംസ് തെക്കേക്കാലാ

വാഗ്ദത്ത ദേശത്തെ കുറിച്ചറിയുന്നതിന് മോശ അയച്ച 12 ഒറ്റുകാരിൽ വിശ്വാസത്തിൻറ്റെ രണ്ട് നേതാക്കളായിരുന്നു യോശുവായും കാലേബും . ഒറ്റുനോക്കുവാൻ പോയ 10 പേരും ദുർവർത്തമാനം പറഞ്ഞ് ദൈവജനത്തെ നിരുത്സാഹപ്പെടുത്തിയപ്പോൾ വിശ്വാസത്തിൻറ്റെ കണ്ണുകളാൽ ദർശിച്ച യോശുവായ്ക്കും കാലേബിനും വാഗ്ദത്തദേശം ദുർഘടമായി തോന്നിയില്ല. ആത്മീയ കനാൻ ദേശത്തിൻറ്റെ അനുഭവങ്ങൾ അനുഭവിക്കാതിരിക്കുവാൻ സാത്താൻ ദൈവഭക്തന്മാരുടെ വിശ്വാസത്തിൻറ്റെ കണ്ണുകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നത് സർവ്വസാധാരണമാണ്. അതിനു ഉദാഹരണമാണ് യേശുവിനെ സാത്താൻ ഉയർന്ന മലയിലേക്ക് കൂട്ടികൊണ്ടുപോയിട്ട് ഈ ലോകത്തിലുളളതെല്ലാം നിനക്ക് തരാം വീണ് എന്നെ നമസ്കരിച്ചാൽ മതി (മത്തായി4:8) യേശു അധികാരത്തോടെ സാത്താൻറ്റെ വാക്കുകളെ തളളിക്കളഞ്ഞു . പ്രശ്നങ്ങളെ മറികടക്കുവാൻ യേശു പ്രാർത്ഥനയ്ക്ക് തെരഞ്ഞെടുത്തത് മലയായിരുന്നു. അവിടെ രാത്രിമുഴുവനും പ്രാർത്ഥിച്ചുകൊണ്ടിരുന്നു . ലൂക്കോസ് 6:12 അതിൻറ്റെ ഫലമയിരുന്നു. കടൽതീരങ്ങളിലും, കല്ലറകളിലും, പടകിലും, വീടുകളിലും നടന്നു അത്ഭുതങ്ങളും അതിശയപ്രവർത്തികളും. മലയിൽ വച്ചായിരുന്നു ശിക്ഷ്യന്മാരെ ബോധിച്ചവരായി തെരഞ്ഞെടുത്ത് (മർക്കോസ്3:13-15) പ്രസംഗിക്കുവാനും ഭൂതങ്ങളെ പുറത്താക്കുവാനും, രോഗികളെ സൗഖ്യമാക്കുവാനും നിയോഗിച്ചത്. പിന്നീട് വലിയ ഫലങ്ങൾ അവരിൽ കാണുകയുണ്ടായി യേശുവിനോടൊപ്പംപത്രോസും, യാക്കോബും, യോഹന്നാനും ഉയർന്നമലയിൽ കയറിപ്പോയി (മത്തായി 17:1-5) അവിടെ അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടായി . തുടർന്ന് പത്രോസിൻറ്റെ പ്രസംഗത്തിൽ 3000 പേർ സ്നാപ്പെടുകയും പത്രോസിൻറ്റെ നിഴൽതട്ടിയാൽ രോഗിക്ക് സൗഖ്യംവരികയും ചെയ്യുമായിരുന്നു. യാക്കോബ് രക്തസാക്ഷിയായി തീർന്നതും, ഡൊമീഷ്യൻ ചക്രവർത്തിയുടെ പീഡനത്താൽ വിശ്വാസത്തിൽ യോഹന്നാൻ ഉറച്ചുനിൽകുകയും പത്മോസ് ദ്വീപിൽ ദൈവപുത്രനെ കാണുവാനും കഴിഞ്ഞു . വിശ്വാസത്താൽ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മലകൾ കീഴടക്കുവാൻ കഴിഞ്ഞാൽ അതിൻറ്റെ ഫലങ്ങൾ പിൻതലമുറക്ക് അനുഭവിക്കാം. കനാൻ ദേശത്ത് എത്തിയ കാലേബ് യോശുവായോട് ഇപ്രകാരംപറയുന്നു മോശ എന്നെ അയച്ചപ്പോൾ 40 വയസ്സായിരുന്നു. ഇപ്പോൾ എനിക്ക് 85 വയസ്സായിരിക്കുന്നു പടവെട്ടുവാനും, പോവുകയും വരികയും ചെയ്യാനും എനിക്ക് ആരോഗ്യമുണ്ട്. ഈ മല എനിക്ക് തരിക യഹോവ കൂടെയുണ്ടെങ്കിൽ അവിടെയുളള ശത്രുക്കളെ ഓടിച്ചുകളയും (യോശുവ 14:11-15) എന്നത് കാലേബിൻറ്റെ വിശ്വാസമായിരുന്നു. ഏതു മലകളേയുംകീഴടക്കു വാൻ നമ്മുടെ വിശ്വാസം വർദ്ധിക്കട്ടെ.

– പാസ്റ്റർ കെ.എം. ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.