ലേഖനം:മക്കാബിയ ഭരണം | പാസ്റ്റർ ജോസ് ശാമുവേൽ ന്യൂ ഡെൽഹി

യഹൂദാ ചരിത്രത്തിൽ മക്കാബിയ ഭരണത്തിന് വളരെയേറെ പ്രാധാന്യം നമുക്ക് കാണുവാൻ ക ഴിയും. ആത്മീയ പരമായും, രാഷ്ട്രീയപരമായും ,സാമൂഹ്യ പരമായും പലവിധത്തിലുള്ള നേട്ടങ്ങൾ യഹൂദന്മാർക്ക് ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട് .
രാജാക്കൻമാരുടെ കാലത്തിനു ശേഷം യഹുദ്യയിൽ സ്വയ ഭരണം സ്ഥാപിക്കവാൻ കഴിഞ്ഞത് മക്കാബിയരുടെ ഭരണകാലത്തായിരുന്നു. മാത്രമല്ല യഹൂദ്യയുടെ മേൽ സിറിയക്കുണ്ടായിരുന്ന മേൽകോയമയും മതസ്വാതന്ത്യ്രവും ആഭ്യന്തരവും എല്ലാം ഇവർ നേടിയെടുത്തു . മക്കാബിയരുടെ ഉരുക്കു ബലത്താൽ യോപ്പ ,ആക്രമുതലായ പട്ടണങ്ങൾ അവർ നേടിയെടുത്തു. മതപരമായതും രാഷ്ടീയപരമായ വിഷയത്തിലും സ്വാതന്ത്യ്രം നേടുന്നതിലും അവർ വിജയശ്രീലാളിതരായി. സ്വന്തം നാണയം പ്രചരി പ്പിക്കുന്നതിനും ശത്രുവിനെ നേരിടുന്നതിന് ആവശ്യമായ ആത്മധൈര്യം ആർജിക്കന്നതിന് മക്കാബിയ ഭരണത്തിൽ കുടെ സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. യ രുശലേം നഗരങ്ങൾ കോട്ട കെട്ടി കൂടുതൽ സുരക്ഷിതമാക്കുകയും യഹൂദ്യയിലെ യുവാക്കൻമാ ർ ക്ക് സൈനിക പരിശീലനം നൽകുക്കയും ചെയ്തത് ഈ ഭരണത്തിൽ കൂടിയാണ്.
മക്കാബിയ കാലം യിസ്രായേലിന് വീണ്ടും അതിന്റെ തായ ഒരു ചിത്രം ഉണ്ടായ കാലഘട്ടം ആണ് . സാമ്പത്തികം ,വ്യവസായം ,വ്യാപാരം , ക്രിഷി എന്നി മേഘലകളിൽ പുരോഗതി കൈവരിച്ച മേഘലകൾ മക്കാബിയ കാലഘട്ടത്തിൽ ആയിരുന്ന.
മാത്രമല്ല എടുത്ത് പറയേണ്ട ഒരു നേട്ടം എന്ന പറയുന്നത് എപ്പിപ്പാനസി നെറ പീഡനങ്ങൾ കൊണ്ട് യഹൂദാ മതവും അവരുടെ സംസ്ക്കാരവും സാധ്യമല്ലന്നും യഹൂദാ മതത്തിന് ഒരു നവോദ് ഥാനം ലഭിച്ചതും മക്കാബിയ കാല ഘട്ടത്തിൽ ആയിരുന്നു . മാത്രമല്ല അവരുടെ മുടങ്ങി കിടന്നിരുന്ന യാഗം ,ശബത്ത് ,പരിച്ചേദന എന്നീ വ പുന സ്ഥാപിച്ചു . ഈ കാലയളവിൽ ആണ് സാദ്ദ ക്യർ പരീശന്മാർ എന്നീ മതക ഷികൾ രൂപപ്പെട്ടത്. ഇവർ മതസ്വാതന്ത്യ്രത്തിനായും ന്യായപ്രമാണത്തിനായും പോരാടി. എന്നാൽ മക്കാബിയ പുരോഹിതന്മാർ ഈ കാലയളവിൽ സാദ്ദ ക്യരായി മാറി. പരീശന്മാർ മതത്തിനു വേണ്ടി നിലകൊണ്ടപ്പോൾ സാദ്ദ ക്യർ രാഷ്ടീയ അധികാരത്തിനു വേണ്ടി നില നിന്നു. അങ്ങനെ നിൽക്കുമ്പോൾ മക്കാബിയരുടെ കാലത്ത് ഒരു പുതിയ ഉൽസവം യഹൂദ്യയിൽ നടപ്പിലാക്കി. ദേവാലയത്തിലെ മേച്ചത മാറ്റി അതിനെ ശുദ്ധീകരിക്കുകയും പുനപ്രതിഷ്ഠ നടത്തുകയും ചെയ് ത തിന്റെ ഓർമയ്ക്കായി യൂദാസ് മക്കാ ബിയാസ് പ്രതിഷേഠാൽസവം നടപ്പിലാക്കി. ഹനുക്കാഹ് എന്ന പേരിൽ ഇന്നും അവർ ആചരിക്കുന്നു. ഈ അവസരങ്ങളിൽ പല മത ഗ്രന്ഥങ്ങളും എഴുതപ്പെട്ടു. അപ്പോക്രിപ്പയിലെ പ്രധാന രണ്ട ഗ്രന്ഥങ്ങൾ മക്കാബിയരെ കുറിച്ചുള്ള താണ്.

വേദപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വെളിപ്പാട് പുസ്തകവും ഈ കാലത്ത് രചിചതായി രേഖപ്പെടുത്തുന്നു .മാത്രമല്ല ഭാവിയിൽ സമാഗമിക്കുവാൻ പ്പോകുന്ന യേശുക്രിസ്തുവിന്റെ വരവും ഭാവി യുഗത്തേക്കുറിച്ചും ഈ കാലത്ത് രചിച്ച ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
മക്കാബിയരുടെ കാലം രക്തസാക്ഷിത്വത്തിന് പ്രചോദനം ലഭിക്കപ്പെട്ട കാലം ആയിരുന്നു . വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിക്കുന്നത് മഹത്തായ ലക്ഷ്യമാണന്നുള്ള ആശയം പിൽകാലങ്ങളിലുള്ള യഹൂദ ,ക്ര സതീയ ഭക തന്മാരിൽ ഉരു വാക്കിയത് മക്കാബിയ നേതാക്കാരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.