കവിത:കാമാന്ധത | ജസ്റ്റിൻ കായംകുളം
കാമാർത്തി പൂണ്ട കഴുകൻ കണ്ണുകൾ
ആർത്തിയോടെ കൊത്തിപ്പറിക്കാൻ
നഖങ്ങൾ കൂർപ്പിച്ചു വട്ടം ചുറ്റുകയാണിന്നു
പിഞ്ചോമനകളാം ഇളം ബാല്യങ്ങളെ
കാവിയല്ല, തൊപ്പിയല്ല, ളോഹയുമല്ല
മതത്തിന്റെ യാതൊരു വക ഭേദമല്ല
നുഴഞ്ഞു കയറിയ കപട സദാചാരമല്ല
പകൽ മാന്യ മൂടുപടമത്രേയത്..
ദുഷ്ക്കാമമാണുള്ളിൽ നുരയ്ക്കുന്നതീ –
ആട്ടിൻ തോലണിഞ്ഞ ചെന്നായകൾക്കു
നേടണം ഇവ്വണ്ണം ജഡത്തിൻ സുഖം
ഏത് മാർഗവും ഒത്തവണ്ണം
ഭയമാണ് ഉള്ളിലെ നെരിപ്പോടിൽ എന്നെന്നും
നീറിപ്പുകയുന്നതിന്നു ബാല്യങ്ങളെയോർത്തു
അക്ഷരം ചൊല്ലും ഗുരുവെന്നില്ല, മൂല്യമോതും
മുക്രി -പൂജാരി -പുരോഹിതൻ എന്നില്ല
പിതാവെന്നില്ല, സഹോദരനെന്നില്ല, സുഹൃത്തില്ല
നല്ല അയൽക്കാരനില്ല, ഗുരുവില്ല, മതമില്ല
ജാതിയില്ല, രാഷ്ട്രീയമില്ല – എങ്ങും നാറുന്ന
ദുഷ്ക്കാമമത്രെ ഉദ്ധരിക്കുന്നു…
മാറണമീ കപട സദാചാര മനോഭാവം
ഉണ്ടാകണം സ്വന്തമാം വ്യക്തിത്വം
നിറയുന്ന സദാചാര മൂല്യം വളരണം
എന്നിലും നിന്നിലും നമ്മളിലും
എങ്കിലേ മാറ്റമുണ്ടാകൂ ഈ നെഞ്ച്
പൊട്ടുന്ന വാർത്തകൾക്കു സദാ-
ഒരുമ്പെട്ടിറങ്ങണം ഒന്നിച്ചു കൈകോർത്തു
നാളെയ്ക്കായൊരു നല്ല സമൂഹത്തിനായ്.
✍?ജസ്റ്റിൻ കായംകുളം


- Advertisement -