കവിത: എൻ്റെ രക്ഷകൻ | ബെന്നി ജി. മണലി

 

ഓളങ്ങൾ എത്രമേൽ; ഉയർന്നീടിലും
ആഴിയിൽ എനിക്കവൻ വഴി ഒരുക്കും
ഓളങ്ങൾ എൻ പടകു മൂടീടിലും
അമരത്തു-അവൻ വരും എന്റെ കർത്താൻ
പെരുവെള്ളം എത്രയും ഇര്ച്ചീടിലും
എന്നെ വിഴുങ്ങുവാൻ അടുത്തീടിലും
എനിക്കുചുറ്റും ഭീതി പടർത്തീടിലും
എനിക്കോരുക്കും പാത അതിനുമേലെ

മരുഭൂമിയിൽ ഞാൻ അകപ്പെട്ടാലും
മരീചിക മാത്രം എനിക്ക് മുൻപിൽ
എനിക്കായി തുറന്നീടും പല ഉറവ
അരുവികളായതു ഒഴുകീടുന്നു
ചുഴലികാറ്റെന്നെച്ചുറ്റി വന്നീടിലും
കൊടുംകാറ്റ് വീശിടും എനിക്ക് ചുറ്റും
കൊള്ളിയാൻ മിന്നുന്നു അതിന് നടുവിൽ
എങ്കിലും നടുവിൽ അവൻ വഴി ഒരുക്കും

കൂരിരുൾ താഴ്‌വരയിൽ ഞാൻ അകപ്പെട്ടാലും
അത് മരണത്തിന് താഴ്വര ആയിടിലും
അസ്ഥികൾ ചുറ്റിലും ചിതറി യാലും
അതിന് നടുവിൽ ഉണ്ട് എൻ കർത്താനായവൻ
സിംഹത്തിൻ കുഴിയിൽ ഞാൻ എറിഞ്ഞീടിലും
എന്നെ വിഴുങ്ങാൻ അവ അടുത്തീടിലും
തീച്ചൂള തന്നിൽ എന്നെ അടച്ചീടിലും
താതൻ അവൻ എനിക്കിക്കൊപ്പമുണ്ട്

കാരാഗൃഹത്തിൽ ഞാൻ ആയിരുന്നാലും
ചുറ്റിലും വന്മതിൽ ആയിടിലും
പാറവിനായി പട ഏറെയുണ്ടെലും
കർത്തനാം ദൈവം കൂടെയുണ്ട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading