ഭാവന:മരുപ്പച്ച |  റ്റോബി തോമസ്

ഹൈറേൻജ്ന്റെ മലമടക്കിൽ പച്ച വിരിച്ചു നിൽക്കുന്ന ഹരിത വൃക്ഷങ്ങളെ തലോടി ആ കാറ്റു കടന്നു പോയി. രാത്രിയുടെ നിശബ്ദത കൊണ്ടാകാം കാറ്റിനു നേർത്ത രൗദ്രത തോന്നിയിരുന്നു .   “മോനെ രാഹുലെ ഉറങ്ങിയോടാ..” അപ്പുറത്തെ മുറിയിൽ  നിന്നും മുത്തശ്ശിയുടെ  വിറങ്ങലിച്ച ശബ്ദം കാതിൽ എത്തിയപ്പോഴാണ്  രാഹുൽ പുസ്തകത്തിൽ നിന്നും മുഖം ഉയർത്തിയതു. പഠനത്തിനിടക്ക് എപ്പോഴോ   ഉറക്കത്തിലേക്കു വീണ കാര്യം അവൻ അറിഞ്ഞില്ല . ” ഇല്ല മുത്തശി..” അൽപ്പം അങ്കലാപ്പോടെ അവൻ ഉത്തരം നൽകി. ‘അതെ നേരം ഏറെ വൈകിയിരിക്കുന്നു. കാലത്തിൻറെ കുതിപ്പിനൊപ്പം ഓടാൻ പാടുപെടുന്ന കളർ മങ്ങിയ ഘടികാരത്തിലേക്കു നോക്കി തെല്ലൊരു നെടുവീർപ്പോടെ അവൻ പുലംബി. തൊട്ടടുത്തുള്ള റെജിയുടെ വീട്ടിൽ നിന്നും സിനിമ ഗാനത്തിന്റെ ഈരടികൾ അപ്പോഴും  ഉയർന്നു കേൾക്കാമായിരുന്നു. ‘അല്ല ഇന്നല്ലേ ഗൾഫിൽ ഉള്ള അവന്റെ പപ്പ പുതിയ സൗണ്ട് സിസ്റ്റം കൊണ്ടുവരുന്ന കാര്യം തന്നോടു പറഞ്ഞിരുന്നത്. താനത്  മറന്നിരിക്കുന്നു’..അവന്റെ പപ്പ ദുബൈയിൽ ആണ് പോലും, ഗൾഫിൽ നിന്നും തന്റെ പപ്പ കൊണ്ടുവരുന്ന സാധനകളുടെ ലിസ്റ്റ് അല്പം ഗെമയോടെ അവൻ തങ്ങളോട് പറഞ്ഞിരുന്നത് രാഹുൽ ഓർത്തു . ‘ഇനി അവന്റെ വീട്ടിൽ ആഘോഷത്തിന്റെ നാളുകൾ ആയിരിക്കും.. ‘ഒഹ്..തന്റെ ചിന്തകൾ കാടുകയറുന്നു.താനെന്തിനാ ഇതൊക്കെ ചിന്തിക്കുന്നതു .?.’ മങ്ങി തീരാറായ മണ്ണെണ്ണ വിളക്കിന്റെ പ്രെകാശത്തിൽ പ്രെതിഫലിച്ച തന്റെ നിഴലിനെ നോക്കി നെടുവീർപ്പോടെ ഏറെ നേരം അവൻ നിന്നു.

രാഹുലിന്റെ ചെറുപ്രായത്തിൽ തന്നെ അവന്റെ മാതാപിതാക്കൾ രക്ഷയിലേക്കു വന്നിരുന്നു.വർഷം 1970 നോട് അടുത്ത കാലം. മധ്യതിരുവിതാംകൂറിൽ നിന്നും മണ്ണിന്റെ ഫലഭൂയിഷ്ടി തേടി ഹൈറേഞ്ചിലേക്കു ആളുകൾ കുടിയേറുന്ന സമയം. രാഹുലിന്റെ മുത്തശ്ശനും കുടുംബവും ആ കുട്ടത്തിൽ ഹൈറേഞ്ചിലേക്കു വന്നു. വന്യ മൃഗങ്ങളോടും പ്രെകൃതിയോടും മല്ലിട്ടു അവർ മണ്ണിൽ വീരഗാഥകൾ രചിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു.  വികസനത്തിന്റെ മാറ്റൊലികൾ ഹൈറേഞ്ചിനെയും പുളകം കൊള്ളിച്ചു. അന്നുണ്ടായിരുന്ന ആനത്താരികൾ നാൽചക്രം ഉരുളുന്ന  പാതകളായി വികസിച്ചു. റാന്തൽ വിളക്കിൽ പ്രകാശിച്ച  കുടിലുകൾ വൈദുതി വിളക്കുകൾ തെളിയുന്ന കോൺക്രീറ്റ് സൗദങ്ങളായി ഉയർന്നു.പക്ഷെ രാഹുലിന്റെ കുടുംബ ചിത്രം നേർവിപരീതമായിരുന്നു. മദ്യപാനിയായ മുത്തശ്ശൻ ഉണ്ടായിരുന്ന വസ്തുവകകൾ മിക്കതും വിറ്റു നശിപ്പിച്ചിരുന്നു. മുത്തശ്ശന്റെ മരണശേഴം ഗൃഹഭരണം  ഏറ്റെടുത്ത രാഹുലിന്റെ പിതാവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അദ്ദേഹം ആക്കിവെച്ചിരുന്ന സാമ്പത്തിക ബാധ്യതകൾ. അങ്ങനെ ഇരിക്കെ ഒരുനാൾ ലഘുലേഖയുമായി ഒരു കൂട്ടം ക്രിസ്ത്യൻ മിഷിണറിമാർ അവരുടെ വീട്ടിലേക്കു വന്നു.അതുവരെ അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ രക്ഷയുടെ സത്യം അവരിൽ പ്രെകാശത്തിന്റെ പുതിയ പാതകൾ തുറന്നു.

സമയം അർദ്ധരാത്രിയോട് അടുത്തിരിക്കുന്നു. പൂര്ണചന്ദ്രന്റെ നിലാവിന്റെ ശോഭ രാഹുലിന്റെ പഴയ ഓടു പാകിയ വീടിനെ രാത്രിയിലും മിഴിവുള്ളതായി  കാണിച്ചു. അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ടും രാഹുലിന്റെ മനസ് അസ്വസ്ഥമായിരുന്ന്നു. ഓർമകളുടെ തിരയിളക്കം അവനെ അസ്വാസ്ഥനാക്കി. പിന്നിട്ട കാലടികളുടെ മുറിവേൽപ്പിക്കുന്ന ഓർമ്മകൾ വിങ്ങലായി അവനിലേക്ക് വന്നു. ഒരു ഭാഗത്തു കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടുകാർ, അവജ്ഞയോടെ മാറ്റിനിർത്തുന്ന ബന്ധുക്കൾ, മറുഭാഗത്തു കഷ്ടത നിറം പകർന്ന ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങൾ. മനസ്സിൽ പുകഞ്ഞ ഒരായിരം ചിന്തകൾ ചോദ്യങ്ങളായി പുറത്തേക്കു വന്നു. അറിയാതെ അവൻ പുലമ്പി,, ‘ ദൈവമെ എന്തുകൊണ്ട് ഞങ്ങൾക്ക് മാത്രം ഇങ്ങനെ..?

കിടക്കടയിൽ വിങ്ങുന്ന ഹൃദയത്തോടെ ഒരുകൂട്ടം ചോദ്യശരങ്ങൾ തന്റെ ഭാവികാലത്തിന്റെ നേർക്കവൻ എയ്തു.പെട്ടന്ന് താൻ സ്വപ്നത്തിലേക്ക് എന്നപോലെ വഴുതി വീഴുന്നതായി അവനു തോന്നി. തനറെ മനസിന് എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിനു മുൻപ് തന്നെ ഒരുകൂട്ടം ചിത്രങ്ങൾ രാഹുലിന്റെ മനസിലേക്കായ് കടന്നു വന്നു. അതെ, താൻ കണ്ട ലോകത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങൾ..ഒരു ഭാഗത്തു മാറുന്ന ലോകത്തിന്റെ കുതിപ്പിനൊപ്പം പരക്കം പായുന്ന ഒരു കൂട്ടർ, സമ്പത്തു വർധിപ്പിക്കാനായി ഏതു മാർഗവും സ്വീകരിക്കുന്നവർ,അനുഗ്രഹങ്ങൾ തേടാനെന്നവണ്ണം തീർത്ഥാടനസ്ഥലങ്ങൾ തോറും തേടി ഓടുന്നവർ, ഭൗമിക സുഖത്തിന്റെ ആഴപ്പരപ്പിൽ നീന്തിത്തുടിക്കുന്ന മറ്റൊരു കൂട്ടർ.. തന്റെ മനസിലേക്ക് വന്ന ഭൗമികതയുടെ നശ്വരതയിൽ ചാലിച്ച വർണ്ണ ചിത്രങ്ങൾ കണ്ടു ഉറക്കത്തിൽ നിന്നെന്ന പോലെ അവൻ ഞെട്ടി ഉണർന്നു. അതെ സകലരും എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിൽ ആണ്. ചിലർ ഈ ഓട്ടത്തിൽ കാൽവഴുതി വീഴുന്നു. മറ്റുചിലരാകട്ടെ മുമ്പോട്ടോടി എന്തോ വെട്ടി പിടിച്ചെന്ന് സ്വയം വിശ്വസിക്കുന്നു. ‘ അതെ ദൈവമേ..  തനിക്കു തെറ്റ് പറ്റിയിരിക്കുന്നു. ഇവരിൽ കാണാത്ത ഒന്ന് തൻെറ കുടുംബത്തിൽ ഉണ്ട്, യേശു നൽകിയ രക്ഷയുടെ സമാദാനം..”  ഈ യാഥാർഥ്യം ഗ്രെഹിച്ചതുമുതൽ തന്റെ മനസിലേക്ക് വലിയ ശാന്തത വന്നിരിക്കുന്നു..

കിടക്കയിൽ നിന്നെണീറ്റു അവൻ തിടുക്കത്തിൽ പുറത്തേക്കു നടന്നു. പുറത്തു മഞ്ഞു വീണു തുടങ്ങിയിരുന്നു .ഇന്നത്തെ രാത്രി കൂടുതൽ പ്രേസന്നം ആയിരിക്കുന്നു. ആകാശത്തു വിരിഞ്ഞ നക്ഷത്രങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി. ചുരം ഇറങ്ങി വന്ന തെക്കൻ കാറ്റിനുമുണ്ടായിരുന്നു മുൻപെങ്ങും ഇല്ലാത്ത സൗന്ദര്യം. തന്റെ മനസ്സിൽ നിന്നും ഒരായിരം സംശയങ്ങൾ മാറിയിരിക്കുന്നു. യേശു ഉള്ളതിൽ ഉള്ള താനാണ് ഏറ്റവും ഭാഗ്യവാനായ മനുഷ്യനെന്ന് ഉച്ചത്തിൽ ലോകത്തൊടായി വിളിച്ചു പറയണം എന്ന് അവനു തോന്നി.

പിറ്റേന്ന് പുലർച്ചെ പതിവിലും നേരത്തെ എണീറ്റ രാഹുലിനെ നോക്കി അമ്മ അമ്പരന്നു. ” എന്തുപറ്റി   മോനെ..മോനിന്നു കൂടുതൽ സന്തോഷവാനാണല്ലോ..” രാഹുൽ മറുപടി പറയുന്നതിന് മുൻപേ അമ്മ പറഞ്ഞു. “മോനെ, നീ നമ്മുടെ റെജിയുടെ പപ്പയെയും മമ്മിയെയും കുറിച്ചറിഞ്ഞോ.?,, ” ഇല്ലമ്മ..എന്തു പറ്റി.?!” “റെജിയുടെ ‘അമ്മ രാവിലെ ഇവിടെ വന്നിരുന്നു.കഴിഞ്ഞ രാത്രി എന്തൊക്കെയോ പറഞ്ഞവർ തെറ്റി.അവർ രണ്ടുപേരും പിരിയാൻ തീരുമാനിച്ചത്രെ.!”    അവനതു ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രാത്രി താൻ സ്വപ്നത്തിൽ എന്നവണ്ണം കണ്ട രൂപങ്ങളും  ഇപ്പോൾ താൻ പറഞ്ഞു കേട്ട ജീവിത യാഥാർഥ്യവുമായി ഏറെ സാദൃശ്യം ഉള്ളതായി അവനു തോന്നി. ഓരോ ദിനവും ശ്രേഷ്ഠകരമായി തന്നെയും കുടുംബത്തെയും ഇതുവരെയും നടത്തിയ ദൈവത്തിന്റെ സ്നേഹത്തെ അവൻ ഓർത്തു. ആ ദൈവം തന്റെ കൂട്ടുകാരിൽ പരമായി മാനിച്ചു നടത്താൻ ശക്തനെന്ന ബോധ്യം അവനിലേക്ക് അറിയാതെ കൈവന്നു.

കാലങ്ങൾ പിന്നെയും കടന്നു പോയി.വർഷങ്ങൾക്കിപ്പുറം കുന്നിൻ ചെരുവിൽ ഉള്ള മുറ്റത്തു പാവിങ് പാകിയ മനോഹരമായ ഇരുനില വീട്ടിൽ നിന്നും ക്രിസ്ത്യൻ ഗാനത്തിന്റെ ഈരടികൾ ഉയർന്നു കേൾക്കാമായിരുന്നു..’..ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം..ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം..” വീടിന്റെ പൂമുഖത്തു പുഞ്ചിരിക്കുന്ന മുഖവുമായി രാഹുലും ഉണ്ടായിരുന്നു. പിന്നിട്ട കാലയളവിൽ ദൈവം നടത്തിയ അതിശയകരമായ വഴികളെയും തന്റെ ജീവിതത്തെ ആകമാനമായി മാറ്റിയ ആ മനോഹര സായാഹ്നത്തെയും ഓർത്തപ്പോൾ  തന്റെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ അറിയാതെ പൊഴിയുന്നുണ്ടായിരുന്നു.!..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.