ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ സമാപിച്ചു.

ചാക്കോ കെ തോമസ്

ബെംഗളുരു: ജയകരമായ ക്രിസ്തീയ ജീവിതത്തിനും അനുഗ്രഹീതമായ പ്രാർഥനാ ജീവിതത്തിനും ഫലകരമായ ക്രിസ്തീയ സാക്ഷീകരണത്തിനും പരിശുദ്ധാത്മശക്തി അത്യാവശ്യമാണന്ന് പാസ്റ്റർ.ബാബു ചെറിയാൻ പ്രിറവം) പറഞ്ഞു.
മഡിവാള ഹോളിക്രോസ് ഹാളിൽ നടന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷന്റെ സമാപനദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “പാപത്തിന്റെ സ്വാധീനത്തിൽ കിടക്കുന്ന ലോകത്തിൽ ദൈവശക്തി കൂടാതെ വിശുദ്ധ ജീവിതം സാധ്യമല്ലന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ.ഐസക്ക് വർഗീസ് അദ്ധ്യക്ഷനായിരുന്നു.
കൺവൻഷനിൽ ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ്, സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. വി.ഡി.ജോൺ എന്നിവരും പ്രസംഗിച്ചു. പി.വൈ.പി.എ സൗത്ത് സെന്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു. യുവജന വിഭാഗമായ പി.വൈ.പി.എ വാർഷിക സമ്മേളനവും നടത്തി.
post watermark60x60
പാസ്റ്റർമാരായ ജിജോയ് മാത്യൂ, സാംകുട്ടി മാത്യൂ, ഐസക്ക് വർഗീസ് എന്നിവർ കൺവൻഷന് നേതൃത്യം നൽകി.
PHOTO CAPTION : ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷന്റെ സമാപന ദിന രാത്രി യോഗത്തിൽ പാസ്റ്റർ.ബാബു ചെറിയാൻ പിറവം (ഇടത് ) പ്രസംഗിക്കുന്നു

 

-ADVERTISEMENT-

-ADVERTISEMENT-

You might also like