മധ്യപ്രദേശിലെ സവർദ്ധ എന്ന സ്ഥലത്തു നടന്ന ബൈബിൾ ക്ലാസ് പോലീസ് തടഞ്ഞു.

മിഷൻസ് ഇന്ത്യ യുടെ മധ്യപ്രദേശ്‌ കോർഡിനേറ്റർ ഷിബു ഡാനിയേൽ ന്റെ നേന്ദ്രത്തത്തിൽ സവർദ്ധ എന്ന ഗ്രാമത്തിൽ മൂന്ന് ദിവസം നടക്കേണ്ട ബൈബിൾ ക്ലാസ് ആണ് ഇന്നലെ ഉച്ചയ്ക്ക് (28. 03. 2018) സുവിശേഷ വിരോധികളുടെ എതിർപ്പിനെ തുടർന്നു പോലീസ് തടഞ്ഞത്. ബ്രദർ എബ്രഹാം പുന്നൂസ് ആലുവ ബൈബിൾ ക്ലാസ്സ്‌ നടത്തികൊണ്ടിരുന്നപ്പോൾ പോലീസ് അകമ്പടിയോടെ തഹസിൽദാറിന്റെ നേത്രത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്, മീറ്റിങ്ങ് നേത്രത്വം നൽകിയവർ പോലീസ് സ്റ്റേഷനിൽ ഹാജർ ആകാൻ ആവശ്യപ്പെട്ടു, പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഇരുനൂറ്റമ്പതോളം വരുന്ന വിശ്വാസികൾ വഴിതടഞ്ഞു, ഞങ്ങളും വരുന്നു എന്ന് പറഞ്ഞ് മുൻപിൽ നടന്നു.. അങ്ങനെ ഒരു വലിയ ജനാവലി മുൻപോട്ടു നീങ്ങിയപ്പോൾ, അവർക്കു എതിരെ വീണ്ടും ഒരു പോലിസ് വാഹനം വരുകയും അതിൽ ഉണ്ടായിരുന്ന ഉന്നത പോലീസ് അധികാരിയുടെ ഇടപെടൽ മൂലം സ്ത്രീ കളും കുട്ടികളും അടക്കമുള്ള വിശ്വാസികളെയും മിഷണറി മാരെയും തിരികെ അയച്ചു.. മീറ്റിംഗിന് നേത്രത്വം നൽകിയവരുടെ വിലാസവും ഫോൺ നമ്പറും, അധാർനമ്പരും എഴുതി വാങ്ങി… ലോക്കൽ നേത്രത്വം സബ്ഡിവിഷൻ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരായി..
ഷിബു ഡാനിയേൽ, എബ്രഹാം പുന്നൂസ് മുതലായവർ ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട പ്രകാരം അവർ ഇപ്പോൾ സുരക്ഷിതമായ മറ്റൊരു സ്ഥലത്തു എത്തി ചേർന്നിരിക്കുന്നു….
ദയവായി എല്ലാവരും അല്പസമയം കണ്ടെത്തി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply