സപ്തതിയുടെ നിറവിൽ കറ്റാനം സെൻറ് തോമസ് മിഷൻ ആശുപത്രി

188 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ

മാവേലിക്കര: 1948 -ൽ ആരംഭിച്ച കറ്റാനം മേപ്പള്ളിക്കുറ്റി സെൻറ് തോമസ് മിഷൻ ആശുപത്രി 2018 മാർച്ചിൽ 70 സംവത്സരങ്ങൾ പൂർത്തിയാക്കുന്നു. ഈ അവസരത്തിൽ പദ്മഭൂഷൺ ഡോ . ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 101- )o ജന്മദിനത്തോട് ചേർന്നു 101 പേർക്കും, അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ 87 -)൦ ജന്മദിനത്തോട് അനുബന്ധിച് 87 പേർക്കും 2018 March 31 വരെ സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വികാരിയുടെ സാക്ഷ്യപത്രത്തോടെ റജിസ്റ്റർ ചെയ്യാവുന്നതാണ്

കൂടാതെ പട്ടക്കാർക്കും സുവിശേഷകർക്കും കുടുംബാംഗങ്ങൾക്കുമായി 2018 മാർച്ച് 1 മുതൽ 2019 ഏപ്രിൽ 30 വരെ എല്ലാവിധ ചികിത്സക്കും 20% കിഴിവ് ലഭിക്കുന്നതാണ്.

ഡയാലിസിസ്, കാർഡിയോളജി, ഒപ്താൽമോളജി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഈ സൗകര്യം പ്രയോജനപെടുത്താവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0479 – 3012345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.