മൃതദേഹം തൂക്കിനോക്കി നിരക്കിട്ടിരുന്നത് എയർ ഇന്ത്യ അവസാനിപ്പിച്ചു

ദുബായ്‌: മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക. എയര്‍ ഇന്ത്യക്കു പുറമെ മറ്റു വിമാന കമ്പനികളും ഇതു പിന്തുടര്‍ന്നേക്കും.

അഷറഫ് താമരശ്ശേരി എന്ന് സാമൂഹ്യ പ്രവർത്തകന്റെ കാലങ്ങളായുള്ള പരിശ്രമത്തിന്റെ വിജയമാണ് ഈ പുതിയ തീരുമാനമെന്നാണ് യു. എ. ഇ യിലുള്ള ഭൂരിഭാഗം പ്രവാസികളും വിലയിരുത്തുന്നത്.

പാകിസ്ഥാനിലോട്ടു പോലും അവരുടെ വിമാനങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി എത്തിച്ചിരിന്നപ്പോഴാണ് ഇന്ത്യൻ വിമാന കമ്പനികൾ നാളിതുവരെ മൃതദേഹം തൂക്കി വിലയിട്ടിരുന്നത്. ഇതിനെതിരെ കാലങ്ങളായി ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like