POEMS കവിത: കലാപം | രമ്യ ഡേവിഡ് ഭരദ്വാജ് On Jan 29, 2018 2,075 മനസ്സിൻ മുറിവിൽ കുത്തിനോവിക്കും ഭ്രാന്തൻമാർ ഇവർ തന്നെ മർത്യന്മാർ കലാപത്തിരകൾ അലറിയടുക്കുന്നു ഇനി മരണമോ തെല്ലും വിദൂരമല്ല ഒഴുകുന്ന പുഴപോലെ നീറുന്നു നിർത്താതെ മനസ്സിന്നു പുകയുന്നു വ്യർത്ഥമായി സ്വപ്നസുഖങ്ങളെ തച്ചുടച്ചിന്നു ഉലയുന്നു കാറ്റിൽ കലാപക്കൊടികളും നിണത്തിൽ കുതിരുന്ന കത്തികൾ വീണ്ടും അറ്റുവീഴ്ത്തുന്നു പിഞ്ചുശിരസ്സുകൾ പോലും കത്തിയമരുന്ന മനുഷ്യജന്മങ്ങൾക്കു നിറമില്ല മതമില്ല ശേഷിച്ചതാറടി മണ്ണു മാത്രം പെറ്റവയറിന്റെ നെഞ്ചിടിപ്പോർക്കാതെ പ്രാണൻ കളയുന്നതാർക്കുവേണ്ടി രാവും പകലും വേഗത്തിലോടുമ്പോൾ ജീവിതമൂല്യങ്ങൾ നഷ്ടമാകുന്നിതാ ദൈവം കനിഞ്ഞതാം ആയുസ്സെല്ലാം ദൈവത്തിനായി നീ ജീവിച്ചിടൂ തൻ കല്പനകളോരോന്നും ചേലോടെ നിത്യവും നിന്നെ നടത്തിടട്ടെ ………………………………. – രമ്യ ഡേവിഡ് ഭരദ്വാജ് ഡൽഹി Share to WhatsApp -ADVERTISEMENT- Remya David 2,075 Share WhatsAppFacebookTwitterGoogle+EmailPrintFacebook MessengerTelegram