കവിത: കൊയ്ത്തിനായി ഒരുങ്ങുക | ബെന്നി ജി. മണലി
അലസത വെടിയുക നാം
അലംഭാവം വെടിയുക നാം
അവനുടെ വേലക്കായി
കിടക്ക വിട്ടു ഓടുക നാം
വയലെല്ലാം ഒരുക്കിടെണം
കളയെല്ലാം പിഴുതിടെണം
കട്ട തട്ടി ഉടചിടെണം
നല്ല വിത്ത് വിതച്ചിടെണം (അലസത വെടിയുക നാം…)
ശത്രു വഴി തടഞ്ഞിടിലും
ദുര്‍ഘടങ്ങള്‍ വന്നീടിലും
പുത്രനെ നീ ചുംബിചിടുക
വഴി വിട്ടു തിരിയരുതെ (അലസത വെടിയുക നാം…)
ധന നഷ്ടമേറിടിലും
മാന നഷ്ടം വന്നിടിലും
സ്വന്ത ജനം തള്ളിടിലും
പാതി വഴി വിട്ടോടരുതെ (അലസത വെടിയുക നാം…)
വയലെല്ലാം വിളഞ്ഞു നില്പൂ
കതിരെല്ലാം നിറഞ്ഞു നില്പൂ
ശത്രു വന്നു കൊയ്തിടാതെ
വേലി കെട്ടി കാത്തിടുക (അലസത വെടിയുക നാം…)
കൊയ്ത്തിനായി പോകുക നാം
കറ്റ എല്ലാം കൊയ്തെടുക്കാം
ഉടയവന്‍ വരുന്നുണ്ടല്ലോ
കാഹളം ധ്വനി കേട്ടിടുന്നു (അലസത വെടിയുക നാം…)
– ബെന്നി ജി. മണലി, കുവൈറ്റ്


- Advertisement -