ചിരിയിലെ ചിന്ത:പൂച്ചയ്ക്കാര് മണി കെട്ടും | ജസ്റ്റിൻ കായംകുളം

പൂച്ചയെക്കൊണ്ട് വലിയ ശല്യമായി. എലികൾ മീറ്റിംഗ് കൂടി എല്ലാ ദിവസവും ഓരോരുത്തരെ പൂച്ച കൊന്നു തിന്നുകയാണ്. ചർച്ച പുരോഗമിച്ചു. അഭിപ്രായങ്ങൾ, ആശയങ്ങൾ അനവധി നിരന്നു. എല്ലാവരും തങ്ങളുടെ വാദങ്ങൾ ഉണർത്തിച്ചു.. എലികൾക്കെല്ലാം ഉത്സാഹം വർദ്ധിച്ചു.. കൂട്ടത്തിൽ കേമന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു… വാക് ചാതുര്യമുള്ള അവന്റെ വാക്കുകൾക്ക് ശക്തിയുണ്ട്. പൂച്ചയുടെ കഴുത്തിൽ മണി കെട്ടുക! നല്ല ആശയം കയ്യടിച്ചു പാസ്സാക്കി..
പക്ഷെ കൂട്ടത്തിൽ ഇളയവനായ എലിക്കുഞ്ഞു ഒരു ചോദ്യം. പൂച്ചയ്ക്കാര് മണി കെട്ടും ?
സഭ നിശബ്ദമായി, എല്ലാവരും തമ്മിൽ തമ്മിൽ നോക്കി തലയും കുനിച്ചു പുറത്തേക്കു പോയി എന്നു കഥ അവസാനിക്കുന്നു..

പ്രിയമുള്ളവരേ നമ്മുടെയൊക്കെ മനസ്സിൽ അനേകം ആശയങ്ങൾ രൂപം കൊള്ളാറുണ്ട്, പലപ്പോളും ചർച്ചകളും നടക്കാറുണ്ട്, പക്ഷെ യാഥാർഥ്യത്തിന്റെ പ്രായോഗികത നമ്മെ പുറകോട്ടു വലിക്കാറില്ലേ.. ഭയത്തിന്റെയും, ഭീകരതയുടെയും, വർഗീയതയുടെയും, ആക്രമണത്തിന്റെയും, മരണത്തിന്റെയുമൊക്കെ ചിന്ത നമ്മെ കർമനിരതരാകാൻ സമ്മതിക്കാതെ പിറകോട്ടു വലിക്കാൻ അനുവദിക്കരുത്….
ഈ കാലയളവിൽ ആർ സുവിശേഷം അറിയിക്കും ? ഈ ചോദ്യം നമ്മോട് ചോദിക്കുമോ ? മുൻപിൽ പൈശാചികൻ  ഉണ്ട്, അവൻ നമ്മുടെയൊക്കെ  പ്രിയപ്പെട്ടവരെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഇനിയെന്തിനു മടിക്കുന്നു… പോകുക സുവിശേഷം അറിയിക്കുക.. പ്രസംഗം അവസാനിപ്പിച്ചു പ്രവർത്തനം തുടങ്ങുക.. അതെ ഇനി സമയം അധികമില്ല. സഭയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന ചർച്ചകളേക്കാളുപരി ഇന്നിന്റെ ആവശ്യം നിന്നെയാണ്, എന്നെയാണ്, നമ്മെയാണ്….

ചിന്തിക്കുക ദൈവം അനുഗ്രഹിക്കട്ടെ.

 

( ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ സെക്രട്ടറിയാണ് ലേഖകന്‍)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.