സ്വർഗ്ഗകുന്നിലെ കുര്യാക്കോസ് – വീണ്ടും ഒരു പെന്തകോസ്ത് സിനിമ

ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരു ‘പെന്തക്കോസ്ത് സിനിമ’.പൊതുവെ സിനിമയെ പ്രോത്സാഹിപ്പിക്കാറില്ലാത്ത സഭയാണ് പെന്തക്കോസ്ത് സഭ. അത് കൊണ്ടാണ് ”സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് ” എന്ന സിനിമ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

സംവിധായകൻ നവാഗതനായ ഇമ്മാനുവൽ എൻ.കെ കുറുപ്പംപടി വേങ്ങൂർ സ്വദേശിയാണ്.  അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്’ വെറും 18000 രൂപയ്ക്ക് ഒരുക്കിയ ചിത്രമാണ്. റിലീസിനു മുമ്പേ തന്നെ സോഷ്യൽ മീഡിയകളിൽ വാർത്തയായിരുന്നു ഈ സിനിമ.

സിനിമയുടെ പശ്ചാത്തലം ഒരു പെന്തിക്കോസ്ത് കുടുംബ്ബത്തിന്റെതാണ്. ഈ വരുന്ന ഫെബ്രുവരി 3 -നാണ് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ പ്രിവ്യൂ ഷോ.സിനിമയിൽ പെന്തിക്കോസ്തു പ്രസ്ഥാനങ്ങളെ ഒരു രീതിയിലും അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകൻ ഇമ്മാനുവേൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.