കടയ്ക്കൽ AG പബ്ലിക് സ്‌കൂൾ പുതിയ ബ്ലോക്ക് ഉത്ഘാടനം 25ന് 

 കടക്കൽ: കടയ്ക്കൽ എ ജി പബ്ലിക് സ്‌കൂൾ പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം ജനുവരി ഇരുപത്തിയഞ്ചിന് രാവിലെ പത്തിന് നടക്കും. സ്‌കൂൾ മാനേജർ ഡോക്ടർ രാജു തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സ്‌കൂൾ ചെയർമാനും അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ  സന്ദേശം നൽകി പുതിയ ബ്ലോക്കിന്റെ സമർപ്പണ പ്രാർത്ഥന നടത്തും. കൊല്ലം എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ പൊതുസമ്മേളനവും സ്‌കൂളിന്റെ പതിനഞ്ചാമത് വാർഷികാഘോഷവും ഉത്‌ഘാടനം ചെയ്യും. നാഷണൽ പോലീസ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസർ ആയ മുൻ ഡി ജി പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം നിർവഹിച്ചു മുഖ്യ സന്ദേശം നൽകും. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ്‌ ബിജു ഫിസിക്സ് ലാബിന്റെയും സ്‌കൂൾ ബോർഡ് സ്ഥിരാംഗമായ പാസ്റ്റർ ജേക്കബ് പി വർഗീസ്  കെമിസ്ട്രി ലാബിന്റെയും സഭ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ പി എസ്‌ ഫിലിപ്പ് ബയോളജി ലാബിന്റെയും ഉത്‌ഘാടനം നിർവഹിക്കും.

കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം  മുൻ ഡയറക്‌ടർ ഡോക്ടർ ഐസക് വി മാത്യുവും മാത്‍സ് ലാബിന്റെ ഉത്‌ഘാടനം വില്ലേജ് ഓഫിസർ ആർ ഷിജു വും നിർവഹിക്കും.സ്‌കൂൾ ഡയറക്ടർ ഡോക്ടർ ഐസക് ചെറിയാൻ പുതുക്കി തയ്യാറാക്കിയ സി സി ടി വി ശൃംഖലയുടെ ഉത്‌ഘാടനം നടത്തും. കടക്കൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സാനി  സ്കോളർഷിപ് വിതരണം ചെയ്യും.

സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ഗ്രാമപഞ്ചായത്തംഗം അജിതകുമാരി വഞ്ചിനാട് സഹോദയ സ്‌കൂൾ കോംപ്ലക്സ്  സെക്രട്ടറി ജേക്കബ് ജോർജ് ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സംഗീത എസ് റാവു ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ കെ ജെ മാത്യു ബഥനി ബൈബിൾ കോളേജ് പ്രിൻസിപ്പൽ രാജൻ എബ്രഹാം എ ജി ഐ പ്രയർ കോർഡിനേറ്റർ മറിയാമ്മ സാമുവേൽ സ്‌കൂൾ മുൻ ഡയറക്ടർമാരായ പ്രൊഫസർ ഉമ്മൻ പണിക്കർ എം പി സാമുവേൽ പി ടി എ പ്രസിഡന്റ് ഗോപകുമാർ എന്നിവർ ആശംസ പ്രഭാഷണം നടത്തും. സ്‌കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ് സ്വാഗതവും ബീന വര്ഗീസ് നന്ദിയും  പറയും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് ന്റെ ചുമതലയിൽ പ്രവർത്തിച്ചു വരുന്ന സ്‌കൂളിന് സി ബി എസ്‌ ഇ അംഗീകാരം ഉണ്ട്. എൽ കെ ജി മുതൽ പത്താം ക്‌ളാസ് വരെ ഇപ്പോൾ തൊള്ളായിരത്തി അറുപത്തൊന്നു വിദ്യാർത്ഥികൾ പഠിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ ഹയർ സെക്കണ്ടറി ക്‌ളാസ് ആരംഭിക്കുവാൻ ഉള്ള തയ്യാറെടുപ്പിലാണ് തുടർച്ചയായി നൂറു ശതമാനം വിജയം ഉയർന്ന നിലയിൽ നേടുന്ന സ്‌കൂൾ കൊല്ലം ജില്ലയിലെ തന്നെ ശ്രെദ്ധേയമായ ഒരു സ്‌കൂൾ എന്ന പേരെടുത്തു കഴിഞ്ഞു. കൊല്ലം ജില്ലയിലെ കടയ്ക്കൽ പഞ്ചായത്തിൽ സ്വാമി മുക്ക് എന്ന സ്ഥലതാണു വിശാലമായ കാമ്പസിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like