സ്നേഹിതാ, താങ്കൾ നികുതി അടച്ചുവോ? | എബിൻ അലക്സ്

ഇൻകം ടാക്സ് ഓഫീസർ ഒരു ക്രിസ്ത്യാനിയെ സമീപിച്ച് അയാളുടെ ധനത്തിന്റെ കണക്കുകൾ ആവശ്യപ്പെട്ടു.ആ കണക്കുകൾ നോക്കി നികുതി എത്ര അടയ്ക്കണമെന്ന് തീരുമാനിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ അങ്ങനെ ആവശ്യപ്പെട്ടത്.

“നിങ്ങൾക്ക് മൊത്തം എത്ര സ്വത്തുണ്ട്.? ഓഫീസർ പ്രാരംഭമായി ചോദിച്ചു.

“സത്യത്തിൽ എനിക്ക് വളരെയേറെ സ്വത്തുണ്ട്… അവ ഓരോന്നായി ഞാൻ വെളിപ്പെടുത്താം – “ക്രിസ്ത്യാനി പറഞ്ഞു.

ഇൻകം ടാക്സ് ഓഫീസർ ഒരു കടലാസും പേനയും എടുത്തു.” ശരി അവ ഓരോന്നായി പറയൂ.. ഞാൻ ഒരു പട്ടിക തയാറാക്കാം. എന്നിട്ടു കൂട്ടി നോക്കിയിട്ടു നികുതി എത്രയാകുമെന്നു പറയാം.”

ക്രിസ്ത്യാനി പറഞ്ഞു തുടങ്ങി..
ഒന്നാമത് എനിക്ക് നിത്യജീവനുണ്ട്… (യോഹന്നാൻ 3:16)

രണ്ടാമത് എനിക്ക് സ്വർഗത്തിൽ വലിയൊരു കൊട്ടാരമുണ്ട്. (യോഹന്നാൻ 14:2)

മൂന്നാമത് എനിക്ക് സകല ബുദ്ധിയെയും കവിയുന്ന ദൈവ സമാധാനമുണ്ട് (ഫിലിപ്പിയർ 4:7)

നാലാമത് എനിക്ക് പറഞ്ഞു തീരാത്തതും മഹിമയേറിയതുമായ സന്തോഷമുണ്ട് (1 പത്രോസ് 1:9)

അഞ്ചാമത് എനിക്ക് ഒരുന്നാളും ഉതിർന്നു പോകാത്ത സ്നേഹമുണ്ട്. (1 കൊരിന്ത്യർ 13:8)

ആറാമത് എനിക്ക് സാമർത്ഥ്യമുള്ള ഭാര്യയുണ്ട് (സദ്യശ്യവാക്യം 31:10)

ഏഴാമത് എനിക്ക് എന്നെ ബഹുമാനിക്കുന്ന ദീർഘായുസമുള്ള മക്കളുണ്ട്.. (പുറപ്പാട് 20:12)

എട്ടാമത് എനിക്ക് സഹോദരന്മാരെക്കാൾ എന്നെ സ്നേഹിക്കുന്ന കൂട്ടുകാർ ഉണ്ടെനിക്ക്.(സദൃശ്യവാക്യം 18:24)

ഒമ്പതാമത് എനിക്ക് രാത്രിയിൽ നല്ല സംഗീതമുണ്ട്.(സങ്കീർത്തനം 42:8)

പത്താമത് എനിക്ക് ഒരു ജീവ കിരീടവും ലഭിക്കും (യാക്കോബ് 1:12)….

ക്രിസ്ത്യാനി പറഞ്ഞു നിർത്തി.

ഇത്രയും കേട്ടു നിന്ന ഓഫീസർ പേന അടച്ചു, കടലാസ് മടക്കി വച്ചു. എന്നിട്ടു സാവധാനം ഇങ്ങനെ പറഞ്ഞു. “സ്നേഹിതാ വാസ്തവത്തിൽ നിങ്ങൾ വലിയ ധനികനാണ്. എന്നാൽ താങ്കളുടെ ഈ സ്വത്തുക്കളൊന്നും നികുതിക്കു വിധേയമല്ല.. ” ഓഫീസർ പോകാനായി എഴുന്നേറ്റു യാത്രയാകുമ്പോൾ ആ ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു..

“സാർ, താങ്കളുൾപ്പെടെ എല്ലാവർക്കും യാതൊരു നികുതിക്കും വിധേയമല്ലാത്ത ഈ യഥാർത്ഥ സ്വത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു… ”

സമ്പാദകൻ: എബിൻ അലക്സ്

-ADVERTISEMENT-

-ADVERTISEMENT-

You might also like