നേർരേഖ സംവാദം ഇന്ന് 

ബ്ലസിൻ ജോൺ മലയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ക്യാമ്പിന്റെ ഭാഗമായി ഡിസം. 26 ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നേർരേഖ സംവാദം നടക്കുന്നു. ലക്ഷ്യത്തിലേക്ക് എന്നതാണ് ക്യാമ്പ് തീം. ഇതിനോടനുബന്ധിച്ചുള്ള ഒരു തുറന്ന ചർച്ചയാണ് നേർരേഖ. പാ. ഷിബു. കെ.മാത്യു, പാ. ഷൈജു ഞാറക്കൽ, പാ. ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ച് ഓഫ് ഗോഡിൽ നിന്നും പാ. സാം ഇളമ്പൽ അസംബ്ളിസ് ഓഫ് ഗോഡിൽ നിന്നും, പാ. ജിബിൻ പൂവക്കാല ഐ. പി. സി.യിൽ നിന്നും ചർച്ചയിൽ മുഖ്യ അതിഥികളായി പങ്കെടുക്കും. പാ. ജെയ്സ് പാണ്ടനാട് മോഡറേറ്ററാകും.

ഒരു ദശാബ്ദം പഴക്കമുള്ള കേരളത്തിലെ പെന്തകോസ്തിന്റെ ഇന്നത്തെ തലമുറ ശരിയായ ദിശയിലേക്കാണോ യാത്ര ചെയ്യുന്നത്? ഇതാണ് ഈ ചർച്ചയിൽ വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നത്. ദിശ തെറ്റിക്കുന്ന ഒരു പിടി സംശയങ്ങൾ സ്വാഭാവികമായി ഉണ്ടാകാം.

വെള്ളവസ്ത്രം ധരിക്കണമെന്ന് ബൈബിൾ പറയുന്നുണ്ടോ?
ആഭരണം ശരിയാണോ? വില പിടിപ്പുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ കുഴപ്പമില്ലേ? വസ്ത്രധാരണത്തിൽ പെന്തക്കോസ്തുകാർ എന്തെല്ലാം ശ്രദ്ധിക്കണം? ന്യൂ ജനറേഷൻ സഭകളിൽ കാണുന്നതെല്ലാം പെന്തക്കോസ്ത സഭ അംഗീകരിക്കുന്നുണ്ടോ? ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങൾ എന്തുകൊണ്ട് പെന്തക്കോസ്റ്റുകാർക്കില്ല? ഇന്ന് നാം കേൾക്കുന്ന പ്രവചനങ്ങളെല്ലാം കണ്ണടച്ചു വിശ്വസിക്കാമോ ? സിനിമ പാപമാണോ? ടെലിവിഷൻ കാണുന്നത് തെറ്റാണോ? വിശ്വസിച്ചാൽ രോഗം മാറില്ലേ? എന്തിന് ഡോക്ടറെ കാണണം  ഇതുപോലെ എന്തെല്ലാം ചോദ്യങ്ങളാണ് നമുക്ക് മുമ്പിലുള്ളത്?

ഇതിനൊക്കെ കൂട്ടായ ചർച്ചയിലൂടെ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് നേർരേഖ. തീർച്ചയായും നിങ്ങൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കണം. പെന്തക്കോസ്ത് യുവജന ക്യാമ്പുകളിൽ തന്നെ ഒരു പക്ഷേ ഇത്തരത്തിലുള്ള ഒരു തുറന്ന സംവാദം ആദ്യമായിരിക്കും

തീർച്ചയായും ഈ പ്രോഗ്രാം പങ്കെടുക്കുന്നവർക്ക് അനുഗ്രഹമായിരിക്കും. സംസ്ഥാന വൈ. പി. ഇ ക്യാമ്പിന്റെ തന്നെ ഒരു മുഖ്യ ആകർഷണമാണ് ഈ സംവാദം. ശരിയായ ദിശയിലേക്ക്, ക്യാമ്പിന്റെ ചിന്താവിഷയം പോലെ ലക്ഷൃത്തിലേക്കുള്ള ജൈത്രയാത്ര യാത്ര നടത്തുവാനുള്ള പരമപ്രധാനമാകുന്ന മാർഗ്ഗ രേഖയായിത്തീരും ഈ നേർരേഖ എന്നതിൽ സംശയമില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like