ബാംഗ്ലൂർ വിക്ടറി എ ജി വർഷിപ്പ് സെൻറർ വ്യത്യസ്തയാർന്ന ക്രിസ്തുമസ് ആഘോഷം നടത്തി

ബെംഗളുരു: ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെൻറർ (വി.ഐ.എ.ജി) ക്രിസ്തുമസ് ദിനത്തിൽ നിർധനരായ 380 വിധവകൾക്ക് വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും നൽകി വ്യത്യസ്തയാർന്ന ക്രിസ്മസ് ആഘോഷം നടത്തി. ആറായിരത്തിൽ പരം പേർ പങ്കെടുത്ത ക്രിസ്തുമസ് പരിപാടിയിൽ വി. ഐ. എ. ജി. സീനിയർ പാസ്റ്റർ റവ. ഡോ. രവി മണി മുഖ്യ സന്ദേശം നൽകി. സമാധാന പ്രിയനായ യേശുവിന്റെ പാതയെ പിന്തുടർന്ന് സമാധാന പ്രിയരായ് ജീവിക്കുവാൻ ക്രൈസ്തവ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു.
അക്രൈസ്തവരായ അഞ്ഞൂറിൽ പരം വിവിധ ഭാഷകളിലുള്ള ജനങ്ങൾ ക്രിസ്തുമസ് പരിപാടിയിൽ പങ്കെടുത്ത് ദൈവവചനം കേട്ട് യേശുവിനായി ജീവിതം സമർപ്പിച്ചു. ഏവർക്കും ബൈബിൾ സൗജന്യമായ് നൽകി.
കൃഷിമന്ത്രി കൃഷ്ണബൈരഗൗഡ, ബി ബി എം പി മേയർ ആർ. സമ്പത്ത് രാജ്, ബെട്രാണപുര കൗൺസിലർ പി. വി. മഞ്ജുനാഥ്, ന്യൂനപക്ഷ കമ്മീഷൻ അംഗം മെറ്റിൽഡ ഫ്രാൻസിസ് ഡിസൂസ, സിനിമ നടി പ്രേമ, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി സി പി എ) പ്രസിഡൻറ് ചാക്കോ കെ. തോമസ് എന്നിവരെ ചടങ്ങിൽ ആധരിച്ചു. വി.ഐ.എ.ജി സൺഡെസ്ക്കൂൾ വിദ്യാർഥികൾ (കിസ്മസ് ഗാനങ്ങൾ ആലപിച്ചു. ന്യൂനപക്ഷരായ കർണാടകയിലെ ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേധനം ഗവൺമെന്റിന് സമർപ്പിക്കുന്നതിനായി വി.ഐ.എ.ജി. യുടെ നേതൃത്വത്തിൽ  റവ. രവി മണി മന്ത്രി ക്യഷ്ണബൈരെ ഗൗഡയ്ക്ക് നൽകി.
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
  • കർണാടകയിലെ ഓരോ ഗ്രാമത്തിലും ജില്ലാ തലത്തിലും ഓഡിറ്റോറിയവും സെമിത്തേരിക്ക് സ്ഥലവും അവധിക്കുക.
  • ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഡവലപ് ചെയ്യുവാൻ ആവശ്യമായ ഫണ്ട് ബജറ്റിൽ അനവധിക്കുക.
  • ഹജ്ജിന് പോകാൻ ഗവൺമെന്റ് സബ്സിഡി നൽകുന്നത് പോലെ ക്രൈസ്തവർക്ക് യിസ്രായേൽ ,യെരുശലേം, ജോർദ്ദാൻ, നസ്രത്ത് തുട
  • ങ്ങിയ വിശുദ്ധ സ്ഥലങ്ങളിൽ പോകുവാൻ സബ്സിഡി നൽകുക.
  • ഗാന്ധിജയന്തി, കനക ജയന്തി, ബസവ ജയന്തി എന്നീ ആഘോഷങ്ങൾ ഗവൺമെന്റ് നടത്തുന്നത് പോലെ ക്രിസ്മസ് , ക്രിസ്തു ജയന്തി എന്ന പേരിൽ ആഘോഷമായ് ഗവൺമെന്റ് നടത്തുക.
  • പള്ളികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണർ നിർമ്മിച്ച് നൽകുക.
  • ക്രൈസ്തവരെ അക്രമിക്കുന്നവർക്കെതിരെ കേസ് എടുക്കുക പള്ളികൾക്ക് പോലീസ് സംരക്ഷണം നൽകുക.
  • തുടങ്ങിയ 12 – ആവശ്യങ്ങളാണ് നിവേദനത്തിൽ സർക്കാരിന് സമർപ്പിച്ചത്.
  • മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്ത് റവ. രവി മണിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനമുസരിച്ച് 50 കോടി രൂപ  ക്രൈസ്തവർക്ക്  അവധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.