ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്

ലക്നൗ: ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷിക്കരുകതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഗ്രൂപ്പായ ഹിന്ദു യുവ നാഹിനിയുടെ പോഷക സംഘടനയാണ് ഹിന്ദു ജാഗരണ്‍ മഞ്ച്.

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് വിദ്യാര്‍ത്ഥികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുമെന്നാരോപിച്ചാണ് സംഘടന അലിഗറിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും ഹിന്ദു കുട്ടികളാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ ഇവരെ മതപരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആരോപണം.

കുട്ടികളോട് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് കുട്ടികളുടെ ചിന്തകളില്‍ മാറ്റം വരുത്തുമെന്നും ജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിത പറഞ്ഞു. ഇത് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കും. ഇത് അവഗണിച്ചാല്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സോനു സവിത വ്യക്തമാക്കി.

post watermark60x60

മധ്യപ്രദേശിലെ സത്‌നയില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് ബജ്‌റങ്ക് ദള്‍ പ്രവര്‍ത്തകര്‍ കരോള്‍ ഗ്രൂപ്പിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്ന് ഇത്തരമൊരു നടപടി. 2002ല്‍ ആദിത്‌നാഥ് രൂപം നല്‍കിയ ഹിന്ദു യുവവാഹിനി നേരത്തേ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെതിരെ രംഗത്തെത്തിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like