കവിത: ആശ്വാസദായകൻ | ബെന്നി ജി മണലി, കുവൈറ്റ്
കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു
കലങ്ങിയ മനസാൽ നിൻ മുന്പിൽ വന്നു
എൻ കണ്ണീർ തുടക്കണമപ്പാ…
എൻ മുറിവുകൾ ഉണക്കണമപ്പാ… (കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു)

അന്തരംഗംങ്ങൾ നീറിപ്പുകയുന്നു…
ഹൃദയമിന്നയ്യോ പൊട്ടി തകരുന്നു…
കരഞ്ഞെന്റെ കണ്ണുകൾ കലങ്ങിടുന്നു
കണ്ണീരെല്ലാം വറ്റിടുമ്പോൾ… (കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു)
അന്ധകാരത്തിന്റെ കാളിമയിൽ
ഏകാന്തതയുടെ തടവറയിൽ …
മരണത്തിനെന്നോടു ചങ്ങാത്തമേറുമ്പോൾ
ശത്രു എൻ ജീവനെ പുണർന്നിടുമ്പോൾ (കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു)
Download Our Android App | iOS App
എൻ മേനി വെന്തു നുറുങ്ങിടുമ്പോൾ
രോഗ ശാപങ്ങൾ നിറഞ്ഞിടുമ്പോൾ
ദേഹം പിടയുന്നു വേദനയാൽ…
മുറിവുകളാൽ ഞാൻ പിടിഞ്ഞിടുമ്പോൾ (കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു)
താഴുകണമപ്പാ എൻ മേനിയെല്ലാം
എണ്ണ പകർന്നെന്റെ മുറിവിലെല്ലാം
വാരിപ്പുണരണം നിൻ കാരത്താൽ
വേദനമാറ്റി, ഹൃദയത്തിൽ ഏകുക ശാന്തിയിന്ന്… (കണ്ണീരോടെ ഞാൻ നിൻ മുന്പിൽ വന്നു)