ക്രൈസ്തവ എഴുത്തുപുരയുടെ ‘ശ്രദ്ധ’ എയ്ഡ്സ്‌ ബോധവത്കരണ ക്യാമ്പ്‌‌ നടത്തി

തിരുവല്ല: മനുഷ്യാവകാശ പ്രവർത്തനമായ ശ്രദ്ധ കോയിപ്രം ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് എയ്ഡ്സ് ബോധവത്‌കരണ ക്യാമ്പ്‌ നടത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോ. ജെനി അഗസ്റ്റിൻ ക്ലാസ്സുകൾക്കു നേതൃത്വം നൽകി.

post watermark60x60

ശ്രദ്ധ ഡയറക്ടർ ഡോ. പീറ്റർ ജോയ് ബോധവത്കരണ ക്യാമ്പിനു നേതൃത്വം നൽകി. ഏകദേശം അറുപതിലധികം കുട്ടികൾ പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ അംഗം ബ്രദർ ബിനു സന്നിഹിതനായിരുന്നു.

ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷണലിന്റെ അഭിവാജ്യ ഘടകമായ ക്രൈസ്തവ എഴുത്തുപുര കേരള ഘടകത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തനമാണ് ‘ശ്രദ്ധ’. കൗൺസലിംഗ് നൽകുക, ബോധവത്കരണ സെമിനാറുകൾ നടത്തുക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ‘ശ്രദ്ധ’യുടെ പ്രവർത്തനങ്ങൾ.

Download Our Android App | iOS App

ഡോ. പീറ്റർ ജോയ് ഡയറക്ടർ ആയി ശ്രദ്ധയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like