PYPA കേരളാ സ്റ്റേറ്റ് ക്യാമ്പ് മുന്നാറിൽ, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ക്രൈസ്തവ എഴുത്തുപുര ക്യാമ്പിന്റെ ഔദ്യോഗിക വാർത്താ മാധ്യമം

മൂന്നാർ: പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന മൂന്നാറിന്റെ മണ്ണിലേക്ക് പി. വൈ. പി. എ. സംസ്ഥാന യുവജന ക്യാമ്പ് ‘L3’ വിരുന്നെത്തുന്നു. 2017 ഡിസംബർ മാസം, 25 മുതൽ 28 വരെ മൂന്നാർ, കാർമലഗിരിയിൽ സി. എം. ഐ. പബ്ലിക്ക് സ്ക്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. പാസ്റ്റർമാരായ ഫ്രെഡി വി. തോമസ്, ഫിലിപ്പ് ചെറിയാൻ, ബെൻസൺ മത്തായി, പ്രിൻസ് തോമസ് റാന്നി, ഡോ. തോമസ് ഇടിക്കുള എന്നിവർ വിവിധ സെക്ഷനുകളിലായി യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. ഡോ. ബ്ലസൻ മേമന, ഇവാ. ലോർഡ്സൺ ആന്റണി, ബ്ര. നോബി മാത്യൂ – യു.എസ്.എ, ജോസഫ് രാജ് ആലം – മുബൈ, ജറിൻ – ബാംഗ്ലൂർ മുതലായവർ സംഗീത ശുശ്രൂഷക്കു നേതൃത്യം നൽകും. സംസ്ഥാന ക്യാമ്പിലേക്ക് ഇതിനോടകം തന്നെ നൂറുകണക്കിനു യുവജനങ്ങൾ ഓൺലൈനായി റജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലെ യുവജന ക്യാമ്പുകൾ നേടിയ വിജയമാണ് ‘സെലക്ട് 3’ എന്ന പേരിൽ ഒരു മൂന്നാം പതിപ്പ് ഒരുക്കുവാൻ നേതൃത്യത്തെ പ്രേരിപ്പിച്ചത്.

‘Learn Jesus, Love Jesus, Live with Jesus’ എന്നതാണ് മുഖ്യ ചിന്താവിഷയം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ക്യാമ്പ് അംഗങ്ങൾക്കു വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. വളരെ നാളുകൾക്കു ശേഷം ഇടുക്കി ജില്ലയിലേക്ക് യുവജന ക്യാമ്പ് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 70 വയസ് പൂർത്തിയായ പി. വൈ. പി. എ പ്രസ്ഥാനത്തിന്റെ ചരിത്രവും, ചെറുപ്പവും ഒരു പോലെ വിളിച്ചറിയിക്കുന്ന യുവജന ക്യാമ്പിലേക്ക് എല്ലാ പ്രവർത്തകരേയും, ഭാരവാഹികളേയും, ദൈവദാസന്മാരേയും ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. യുവജനങ്ങളുടെ മനസിൽ മാറ്റത്തിന്റെ വിത്തുപാകുവാൻ, ക്രിസ്തുവിന്റെ സ്നേഹത്തിലേയ്ക്ക് അവരെ മടക്കി കൊണ്ടു വരുവാൻ നമുക്കൊരുമിച്ചു കൈ കോർക്കാം.

ക്രൈസ്തവ എഴുത്തുപുര ഈ ക്യാമ്പിന്റെ ഔദ്യോഗിക വാർത്താ മാധ്യമമായി പ്രവർത്തിക്കും.

ക്യാമ്പിൽ അംഗമാകുവാനായി താഴെ കാണുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക.

http://dextera.pypakerala.com/frontdoor/camp

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.