പെന്തെക്കോസത് 2017 സമ്മേളനം ഡിസംബർ 8 മുതൽ

ബംഗളുരു: ബംഗളുരുവിലെ പെന്തെക്കോസ്ത് സഭകളിലെ വിശ്വാസികളുടെ ഐക്യ സമ്മേളനമായ പെന്തെക്കോസ്ത് 2017 -ന്റെ പതിനൊന്നാമത് വാർഷിക സമ്മേളനം ഡിസംബർ 8 മുതൽ 10 വരെ ഹെന്നൂർ എച്ച്. ബി. ആർ ലേഔട്ട്, സിറ്റി ഹാർവെസ്റ്റ് എ. ജി. ചർച്ച് ഹാളിൽ നടക്കും. ഐ. പി. സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. ഡി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ജെൻസൻ ജോയ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
ദിവസവും വൈകിട്ട് 6ന് ഗാനശുശ്രൂഷ, സുവിശേഷയോഗം ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ‘ജീവിതവും ശുശ്രൂഷയും’ എന്ന വിഷയത്തെ ആധാരമാക്കി ശുശ്രൂഷക സമ്മേളനവും നടക്കും. യേശുവിന്റെ സ്നേഹം രുചിച്ചറിഞ്ഞ സിനിമാ താരം ബ്രദർ. പ്രേം കുമാർ അനുഭവസാക്ഷ്യം പ്രസ്താവിക്കും. പരിശുദ്ധാത്മാവിന്റെ കവിഞ്ഞൊഴുക്ക്’ എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. ബംഗളുരുവിലെ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സമ്മേളനത്തിന് പാസ്റ്റർ ഭക്തവൽസലൻ (ജനറൽ കൺവീനർ), ബ്രദർ .ബിജു മാത്യൂ (കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like