പ്രതിസന്ധിയുടെ മുകളിൽ നിൽക്കുന്ന വിശ്വാസി

കഷ്ടത പ്രശ്നങ്ങൾ ആർക്കും അത്ര ഇഷ്ടം ഉള്ള വാക്കുകൾ ആണ് എന്ന് തോന്നുന്നില്ല. എന്നാൽ ഒരു യഥാർത്ഥ ദൈവ വിശ്വാസി തന്റെ നേരെ വരുന്ന പ്രശ്നങ്ങൾ ദൈവവിശ്വാസം നിമിത്തം നിസാരം എന്ന് കാണുന്നവൻ ആയിരിക്കണം. പണ്ട് ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു അലക്കുക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പണി നഗരത്തിൽ നിന്നു മുഷിഞ്ഞ വസ്ത്രം എടുത്തു കഴുകി മടക്കി അതിന്റെ ഉടമസ്ഥർക്ക് കൊടുക്കുക എന്നതാണ്. അതിനു അയാൾക്കു നായമായ കൂലിയും ലഭിക്കും. അങ്ങനെ അയാൾ കുടുംബമായി സുഗമായി കഴിഞ്ഞു പോന്നു. അയാൾക്കു ഒരു കഴുത ഉണ്ടായിരുന്നു. അതിന്റെ പുറത്തു കയറ്റി ആണ് വസ്ത്രങ്ങൾ കൊണ്ടു പോകുന്നത്. കൊണ്ടു വരുന്നതും.കുറെ കാലം ആയി കഴുത അയാളുടെ കൂടെ കൂടിയിട്ട്. കുറെ കാലം കഴിഞ്ഞു നമ്മുടെ കഴുതക്ക് വയസായി. പണ്ടത്തെ പോലെ ശക്തി ഒന്നും ഇല്ല. കുറച്ചു നടക്കുമ്പോൾ കിതപ്പു പിന്നെ കുറച്ചു സമയം നിൽക്കണം പിന്നെ വീണ്ടും നടക്കും. അയാൾക്ക്‌ ഇതിനെ കളയണം എന്ന് ഉണ്ട് എന്നാലും മനസ് വരുന്നില്ല. അങ്ങനെ ഒരു ദിവസം അവർ പോകുമ്പോൾ കഴുത ഒരു കുഴിയിൽ വീണു. കഴുത കരയാൻ തുടങ്ങി. അയാൾ കുറച്ചു ഒക്കെ ശ്രമിച്ചു കഴുതയെ മുകളിൽ കൊണ്ട് വരാൻ. പറ്റുന്നില്ല. അയാളുടെ കുട്ടുകാർ പറഞ്ഞു എന്തിനാ ഇ വയസൻ കഴുതയെ കൊണ്ടു നടന്നു സമയം കളയുന്നു. വേറെ പുതിയ ഒന്നിനെ വാങ്ങി കൂടെ. ആയാലും ആലോചിച്ചു ശെരിയാ. വെറുതെ. പെട്ടെന്ന് കുറെ പണിക്കാരെ വിളിച്ചു കുഴിയിൽ മണ്ണ് ഇടാൻ പറഞ്ഞു. കഴുത ആകെ നിരാശന്നായി.തന്റെ മേൽ മണ്ണ് വീണു തുടങ്ങുന്നു തന്റെ മരണം അടുത്ത് എത്തി. പെട്ടന്ന് നാം ബുദ്ധി ഇല്ല എന്ന് പറയുന്ന കഴുതക്ക് സൂപ്പർ ഐഡിയ വന്നു മനസ്സിൽ. തന്റെ മേൽ വരുന്ന മണ്ണിനെ ഒന്ന് കുടഞ്ഞു കളഞ്ഞു അതിന്റെ മേൽ കയറി നിന്നു. വീണ്ടും വീണ്ടും മണ്ണ് വരുന്ന കഴുത കുടഞ്ഞു കളയും. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്റെ മേൽ വന്ന മണ്ണ് ഒക്കെ തന്റെ കാൽ ചുവട്ടിൽ താൻ അതിന്റെ മുകളിൽ. ഹാ കുഴി നിറഞ്ഞു ബുദ്ധി ഇല്ല എന്ന് പറയുന്ന കഴുത കുഴിയുടെ വെളിയിൽ ചാടി ഓടി രക്ഷപെട്ടു. കഷ്ടം വരുമ്പോൾ തളരാതെ ദൈവത്തിൽ ആശ്രയിച്ചു മുന്നേറാൻ കഴിയണം. നിന്റെ ഭാരം അവന്റെ മേൽ ഇടാൻ അവൻ നമ്മോട് പറഞ്ഞിട്ടുണ്ട് പിന്നെ നാം എന്തിനാ ഭാരപെടുന്നു. വേദപുസ്തകം പറയുന്നു അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയില്ല. കഷ്ടം വരുമ്പോൾ ലോകത്തിൽ ആശ്രയിക്കാതെ ഉറപ്പുള്ള പാറ ആയ ക്രിസ്തുവിനെ നോക്കി സമാധാനത്തോടെ ജീവിക്കാം.

-സാജൻ ബോവാസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like