ഒഴുക്കിൽപ്പെട്ട് കാണാതായ ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹം കണ്ടെത്തി

ഫുജൈറ: യു. എ. ഇ യിലെ ഖോർഫൊക്കാനിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർഥി ആല്‍ബര്‍ട്ട് ജോയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തിൽ ജോയുടെ മകൻ ആൽബർട്ടിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. 18 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സവാരിക്കുപോയ ആല്‍ബര്‍ട്ടിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. ഏഴു ദിവസത്തെ തിരച്ചിലിനൊടുവില്‍ ഫുജൈറ ഒമാന്‍ അതിർ‍ത്തി പ്രദേശമായ സരൂജ് ഡാമിനടുത്തുനിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like