സത്യാപനം

ജസ്റ്റിൻ കായംകുളം

സത്യാപനം

ആദിയിലാത്മ സ്വരൂപമായവൻ
ഈശ്വര ചൈതന്യ സന്നിധെ നിന്നു-
ജഡധാരിയായി പാരിൽ –
അവതരിച്ചാത്മ വചനസത്യമായി..

വർത്തിച്ചിഹേ മർത്യ സ്വരൂപേ
മർത്യാത്മാവിൻ പാപാന്ധകാര
ഭാവ വീചികളേവം നിഷ്കാസനം
ചെയ്തിടാൻ..

അർപ്പിത സ്നേഹ പ്രഭാവമായവൻ
കായം തകർത്താത്മ ബലിയായി
രുധിരമതി കഠിനം ഒഴുകിയിറങ്ങി
പഞ്ച മുറിവുകളധികരിച്ചതും ..

ചെഞ്ചോരയാൽ സന്ധ്യകൾ ചുവപ്പിച്ച –
വെറുമക്ഷരീക വിപ്ലവസ്ഥാനീയനല്ലവൻ
സാക്ഷാൽ ദൈവമീ ധരിത്രിയിലേക്കി-
റങ്ങി സമത്വം വെടിഞ്ഞു ദാസനായി..

ഓർക്കുക മർത്യ നിൻ ലക്ഷ്യ-
സ്ഥാനം തെറ്റിയ വീഥികളിൽ
മരക്കുരിശ് ചുമന്നവന്റെ രോദനം
നൽകിയത് നിനക്കാത്മ സുഖമത്രെ..

✍? _ജസ്റ്റിൻ കായംകുളം_

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.