ബാംഗ്ലൂർ ശീലോഹാം ഫുൾ ഗോസ്പൽ ചർച്ച് 23 മത് വാർഷിക കൺവെൻഷൻ നവംബർ 24 മുതൽ

ബെംഗളുരു: ശീലോഹാം ഫുൾ ഗോസ്പൽ ചർച്ചിന്റെ 23-ാമത് വാർഷിക കൺവെൻഷൻ നവംബർ 24 മുതൽ 26 വരെ ബാനസവാടി ശീലോ ഹാം ആസ്ഥാന മന്ദിരത്തിൽ നടക്കും. എസ്.എഫ് .ജി.സി പ്രസിഡന്റ് റവ.ഡോ. കെ.വി ജോൺസൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബേബി മുണ്ടക്കയം, ഡോ. കെ.വി.ജോൺസൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വെള്ളി ,ശനി രാവിലെ 9.30 ന് പൊതുയോഗവും ദിവസവും വൈകിട്ട് 6ന് ഗാനശുശ്രൂഷ , സുവിശേഷയോഗം എന്നിവുണ്ടായിരിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് കർണാടക, തമിഴ്നാട് ,ആന്ത്ര എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
പാസറ്റർമാരായ ജോൺ സാമുവേൽ, ജിനു ജോസഫ്, റ്റി.കെ.കോശി, ഐസക്ക് ഇമ്മാനുവൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like