ചരിത്ര മുഹൂര്‍ത്തം; ഈജിപ്ത്യന്‍ പ്രസിഡനറും ക്രിസ്ത്യന്‍ മിഷനറിമാരുമായ് കൂടികാഴ്ച നടന്നു

ഇത് ചരിത്രം. ഈജിപ്തിന്‍റെ ചരിത്രത്തില്‍ ആദ്യമായ് ക്രിസ്ത്യന്‍ മിഷനറിമാരുമായ് ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസി കൂടികാഴ്ച നടത്തി. അറബ് ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തെ ഭരണാധികാരി ഇത്തരം ഒരു കൂടികാഴ്ചക്ക് തയ്യാറായത് പീഡനം അനുഭവിക്കുന്ന മദ്ധ്യ ഏഷ്യയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഒരു ശുഭ സൂചനയായാണ് വിലയിരുത്തുന്നത്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അടുത്തിടെയായ് ഈജിപ്റ്റിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

 സിബിഎൻ റിപ്പോര്‍ട്ട്‌ പ്രകാരം, ചര്‍ച്ച ഇരുഭാഗത്തിനും ഗുണകരമായിരുന്നു.

ഒരു മണിക്കൂര്‍ കൂടികാഴ്ച്ചക്കയിരുന്നു പ്രസിഡന്റ്‌ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ കൂടികാഴ്ച മൂന്നു മണിക്കൂറിലധികം നീണ്ടു. ചര്‍ച്ച സൌഹൃദപരവും ഇരു വിഭാഗത്തിന്‍റെയും ആശങ്കകള്‍ പരിഹരിക്കാന്‍ ഉതകുന്നതായിരുന്നുവെന്നും മദ്ധ്യ ഏഷ്യയിലെ പ്രമുഖ ക്രിസ്ത്യന്‍ എഴുത്തുകാരന്‍ ജോണി മൂർ പറഞ്ഞു. ഒരു നല്ല സുഹൃത്തിനെപോലാണ് പ്രസിഡന്റ്‌ തങ്ങളോടു ഇടപെട്ടത്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇത് ഒരു ചരിത്ര ദിവസമാണ്, അദ്ദേഹം പറഞ്ഞു.

ഭീകരവാദം അടിച്ചമര്‍ത്തെണ്ടിയതിന്റെ ആവശ്യകഥ ഇരുവിഭാഗവും ചര്‍ച്ച ചെയ്തു. ക്രൈസ്തവര്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തിനെതിരെ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ക്രിസ്ത്യന്‍ നേതാക്കന്മാര്‍ ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികളെ സംബന്ധിച്ച് ഈജിപ്ത് ചരിത്ര പ്രാധാന്യമുള്ള ദേശമാണെന്നും ആയതിനാല്‍ ഈജിപ്ത് എന്ന രാജ്യത്തെ ആഗോള ക്രൈസ്തവ സമൂഹം ആഴമായ് സ്നേഹിക്കുന്നുവെന്നും മൂര്‍ പറഞ്ഞു. യെശയ്യാവു 19-ലെ വാചകം ഉദ്ധരിച്ചുകൊണ്ട് ഈജിപ്തിനെ “എന്റെ ജനം” എന്നാണു  ബൈബിളില്‍ അഭിസംബോധന ചെയ്തിരിക്കുന്നതെന്നും മൂര്‍ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.