ലേഖനം: മാനസാന്തരപെടുകയോ അതോ നശിച്ചുപോകയോ? | അലക്സ് പൊൻവെലിൽ

അല്ലല്ല “മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും” അന്ന് ആയിരംആയിരമായി തിങ്ങി ക്കൂടിയ ജനസമൂഹത്തോട് സംവാദിക്കുന്ന വേളയിൽ അവരുടെ സമൂഹത്തിൽ നടന്ന ഒരു ദുരന്തവിവരണത്തിന് പ്രതിയുത്തരമായി യേശുക്രിസ്തു പറഞ്ഞവാക്കുകൾ . ഗലീലയിൽ പീലാത്തോസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തുകയും ശീലോഹാമിൽ ഗോപുരം വീണു 18 പേർ മരിച്ചുഎന്നതുമായിരുന്നു ആ ദുരന്ത വാർത്ത,
ഇത് പറയാൻ അവരേ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും കാലങ്ങളേ വിവേചിക്കണം, നിങ്ങളേ തന്നേ സ്വയം വിവേചിക്കണം, സാധ്യമാകുമ്പോൾ തന്നെ നിത്യ ദണ്ഡനത്തിന് ഏൽപ്പിക്കാൻ അധികാരമുള്ളവനുമായ് നിരന്നു (മാനസാന്തരപ്പെട്ടു) കൊള്ളണം എന്നസന്ദേശത്തിനിടയിൽ ആണ് ഈ ദുരന്തകാര്യം അവർ അവതരിപ്പിക്കുന്നത്, ആകെ ക്കൂടെ അവരുടെ ചിന്തയിൽ ഉണ്ടായിരുന്നത് ഇഹലോകജീവിതം മാത്രം ആയിരുന്നു, യേശു ആ നിലപാട് തിരുത്തുകയാണിവിടെ ഒരു ദുരന്തമരണമോ സ്വഭാവീകമരണമോ സംഭവിച്ചാലും മാനസാന്തരം സംഭവിക്കുന്നില്ല എങ്കിൽ നിത്യനാശം ഉറപ്പാണ് ദുരന്തമരണം സംഭവിച്ച ഗലീല്യരേയോ, ശീലോഹാമ്യരേയൊ മോശക്കാരായ് കാണാൻ കഴിയില്ല മാനസാന്തരം കൂടാതെ ഇരിക്കുന്ന എല്ലാവരും തുല്ല്യരാണ്, ഒരേ ശിക്ഷാർഹരാണ്
എന്താണ് മാനസാന്തരം ?
ചെയ്ത തെറ്റിനെ ഓർത്തുള്ള മനസ്സാക്ഷിക്കുത്തും, (പശ്ചാത്താപം, അനുതാപം). അതു നിമിത്തം ദൈവത്തിങ്കലേക്കു തിരിയുന്നതും ആണ് മാനസാന്തരം. തിരുവചനത്തിലുടെ നീളം ഇതിനായുള്ള ആഹ്വാനം കാണാം ആദ്യ ദമ്പതികളിലും അവരുടെ സന്താനമായിരുന്ന കായിനിനോടും ദൈവം നേരിട്ട് ഇടപെടുന്നതു തുടങ്ങി ഒടുവിലത്തെ പുസ്തകം ആയ വെളിപ്പാടു പുസ്തകത്തിൽ ഏഴു സഭകളോടു പിന്നീട് പൊതുവായ മാനസാന്തര ആഹ്വാനത്തോട് തിരുവചനത്തിന്റെ താളുകൾ അവസാനിക്കുന്നു (ഉൽപത്തി 3:11, 4: 7 വെളിപ്പാട് 2 :6,15,22:19) എബ്രായ പദത്തിൽ റ്റെഷുബാ (Teshubah) മടങ്ങിവരവ് (Returning to the destiny)എന്നർത്ഥം ദൈവം ആദമിനോട് ആവശ്യപ്പെടുന്നതുപോലെ ഞാൻ എവിടെ നിന്നെ ആക്കിവെച്ചിരിക്കുന്നുവോ അവിടേക്ക് മടങ്ങിവരിക. പുതിയനീയമത്തിൽ മെറ്റാനോയിയ (Metanoia )എന്ന പദം ആണ് ഉപയോഗിച്ചിരിക്കുന്നത് മെറ്റാ എന്നാൽ ശേഷം, അപ്പുറം എന്നും (Noia) ചിന്തകൾ, മനസ്സ് (നിന്റെ ചിന്താധാരകൾക്കപ്പുറം), ഒരുവൻ എന്തു ചിന്തിക്കുന്നുവോ അതാണ് അയാൾ അതിനൊരു മാറ്റം, ലോകവും സ്വയവും ജഡവും ഒക്കെ കയ്യടിക്കിവെച്ചിരിക്കുന്ന നമ്മുടെ ചിന്താധാരക്ക് ഒരു സമൂല മാറ്റം അതാണ് പുതിയ നീയമത്തിൽ മാനസാന്തരം കൊണ്ടർത്ഥമാക്കുന്നത്.
അതായത് പഴയനീയമകാല ശേഷം ഞാൻ ചെയ്യുന്ന പുതിയനീയമം എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കും ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും (യിരെമ്യാവ് 31 : 33) ദൈവീക ലക്ഷ്യത്തിൽ നിന്ന് മാറിയ മനസ്സിനേ അതിലേക്ക് മടക്കിവരുത്തുവാനുള്ള നമ്മുടെ തീരുമാനം, ഇതുവരെ ലോകവും പാപവും സ്വയവും അടക്കിവാണിരുന്ന നമ്മുടെ മനസ്സിനെ അതിന്റെ യഥാർത്ഥ ലക്ഷ്യമാകുന്ന ദൈവരാജ്യം എന്ന ലക്ഷ്യത്തിലേക്ക് മടങ്ങിവരുത്തുവാനുള്ള നമ്മുടെ തീരുമാനമാണ് മാനസാന്തരം.

മാനസാന്തരം എന്തിന് ?

ദൈവസന്നിധിയിൽ എത്തിയ നിനവേ മഹാനഗരത്തിന്റെ ദുഷ്ടതക്ക് വിരാമം കുറിക്കുവാൻ ഉന്മൂലനം ചെയ്യുക എന്നതായിരുന്ന
ദൈവത്തിന്റെ പദ്ധതി, അതിനു മുൻപ് യോനയിലൂടെ ഒരു അവസരം അവർക്ക് ലഭിക്കുന്നു അത് ഒരു സന്ദേശമായി അവരുടെ മുന്നിൽ എത്തി ഇന്നേക്ക് നാല്പതു ദിവസം കഴിഞ്ഞാൽ നിനവേ ഉന്മൂലനമാകും ആ വാക്കുകൾക്ക് മുൻപിൽ അവർ മാനസാന്തരപ്പെട്ടു തൻ നിമിത്തം യഹോവക്ക് അവരോട് അയ്യോ ഭാവം തോന്നി അവരുടെ പാപം ക്ഷമിച്ചു (മായിച്ചു കളഞ്ഞ്) അവരെ വിടുവിച്ചു(യോനാ 1:2,4:11) നാശത്തിലേക്ക് പായുന്ന മനുഷ്യ കുലത്തിന് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനമത്രെ മാനസാന്തരം. സൃഷ്ടിപ്പിന്റെ ദൈവീക ലക്ഷ്യത്തിലേക്ക് അവർ ഏവരും വന്നുചേരണം എന്ന ആഗ്രഹത്തോടെ ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ യേശുകർത്താവ് ഇച്ഛിച്ച് ദീർഘക്ഷമ കാണിക്കുന്നു. യൂദാ അവസരം നഷ്ടപ്പെടുത്തുമ്പോൾ പത്രോസ് മടങ്ങിവരുന്നു. മാനസാന്തരപ്പെട്ടു മടങ്ങിവരുന്നവന് സക്കായിയേപ്പൊലെ അബ്രഹാമിന്റെ മകനാകയും തന്റെ ഭവനത്തിനും രക്ഷ കരസ്ഥമാകയും ചെയ്യുന്നു. എന്റെ അപ്പന്റെ ഭവനത്തിൽ എത്ര കൂലിക്കാർ ശേഷിപ്പിക്കുന്നു നിത്യ നാശത്തിൽ നിന്ന് നിത്യ രക്ഷയിലേക്ക് പ്രവേശിക്കുന്നതിനാണ് മാനസാന്തരം.

മാനസാന്തരത്തിന്റെ കാലിക പ്രസക്തി.

ഉന്മൂല നാശം എന്ന ദൈവകോപത്തിന്റെ ഉപശാന്തിയായ് നമുക്ക് ലഭിച്ചവരം അത്രെ മാനസാന്തരം പഴയനീയമത്തിൽ ദൈവം ആ അവസരം തന്റെ സകല ജനത്തിനും നൽകിയിരുന്നു
ക്രിസ്തു വന്നതു തന്നെ ഇതെ ലക്ഷ്യവുമായിട്ടാണ് യോഹന്നാനിൽ തുടങ്ങി അപ്പോസ്തോലന്മാരിലൂടെയും ഇന്ന് നമ്മിലുടെയും ഈ ദൗത്യം തുടരുന്നു. അന്ന് യോഹന്നാൻ സ്നാപകൻ സർപ്പസന്തതികളെ എന്നു വിളിച്ച് ശാസിച്ച ഉന്നത സ്ഥാനീയരായ പരീശ ,സദൂക്യരിൽ ചിലർ വന്നതു പോലെ ആന്തരീക മാറ്റമായ യഥാർത്ഥ മാനസാന്തരമില്ലാതെ ബാഹ്യകർമ്മ മായ സ്നാനത്തിലൂടെ ഞങ്ങളും നിങ്ങളുടെ പക്ഷക്കരെന്ന ജനസമ്മതിക്കായ് അടുത്തു വന്ന അഭിനയക്കാരോട് വിട്ടു വീഴ്ചയില്ലാതെ താൻ പറയുന്നു മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പീൻ എന്ന്.
മാനസാന്തര ഫലത്തിന്റെ കൂറവ് അതിൽ ഊന്നിയുള്ള പഠിപ്പിക്കലുകൾ ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു, യോഹന്നാൻ സ്നാപകൻ വ്യക്തമാക്കുന്നു രണ്ടുള്ളവൻ അപരന്റെ ഇല്ലായ്മയിൽ അസ്വസ്ഥനായിരിക്കും, ഭക്ഷണസമൃദ്ധിയിൽ സ്വയം ത്ര്യപ്തനാകാതെ പട്ടിണിക്കാരനു പങ്കുവെക്കുന്നതിൽ തൃപ്തനായിരിക്കും നീതി ന്യായം പുലരുന്നതിൽ ജാഗ്രതയുള്ളവനും മതി എന്നു വെക്കാൻ പഠിച്ചവനും ആയിരിക്കും, മാനസാന്തരഫലത്തിനൊരു ഉത്തമ ഉദ്ധാഹരണം സക്കായി എന്നതിൽ സംശയം ഇല്ല (ലൂക്കോസ് 3:8-14, 19 :8) മാനസാന്തരപ്പെട്ടു സ്നാനപ്പെട്ടു അഭിഷേകം പ്രാപിച്ചു എന്തിന് ക്യപാവരങ്ങളും സഭയിൽ മാന്യമായ സ്ഥാനമാനങ്ങളും ഒക്കെ നമുക്കുണ്ടായിരിക്കാം പക്ഷെ ഫലം കൊണ്ട് യഥാർഥ മാനസാന്തരം തെളിയിക്കുവാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ മറക്കണ്ട , യേശു പറയുന്നു ദുരന്തമരണം സംഭവിച്ച ഗലീല്യർക്കും ശീലോമ്യർക്കും തുല്യരത്രെ നാമും നശിച്ചു പൊകുന്നവരുടെ കൂൂട്ടത്തിൽ അത്രെ . അല്ലല്ല മാനസാന്തര പ്പെടാഞ്ഞാൽ നമ്മൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചു പോകും.(ലൂക്കോസ് 13:5).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.