ഭാവന:അച്ചായന്മാർക്കിടയിലെ സക്കായി | ജോ ഐസക്ക് കുളങ്ങര

അനുഗ്രഹിക്കപ്പെട്ട ഒരു ഞായറാഴ്ച ആരാധനക്ക് ഒടുവിൽ ആണ് പാസ്റ്റർ പതിവുപോലെ വരുന്ന  ആഴ്ചയ്യിലെ യോഗ വിവരങ്ങൾ പ്രസ്താവിച്ചത്, എന്നാൽ പതിവിലും വിപരീതമായി ഒരു മെഗാ ഇവന്റ് ആ ആഴ്ചയിൽ നടക്കുന്നുണ്ടായിരുന്നു , മറ്റൊന്നും അല്ല യേശു കർത്താവ് അടുത്ത ദിവസം ആ വഴി കടന്നു പോകുന്നു എന്നു സെക്ഷൻ വഴി ഒരു അറിയിപ്പ് കിട്ടി.പറഞ്ഞു അറിയിക്കണോ സന്തോഷം ഇതിൽ പരം ആനന്ദം വേറെ എന്തുണ്ട്, സഭ കമ്മറ്റി ഒന്നടങ്കം എണീറ്റു പാസാക്കി, സംഭവം നമ്മള് പൊളിക്കും അല്ല പിന്നെ ആഘോഷം ആക്കിയിട്ട് തന്നെ കാര്യം പാസ്റ്ററും പിന്താങ്ങി. അങ്ങനെ എല്ലാവരും കൂടി യേശുവിന്റെ വരവിനെ ഒരു ഒന്നൊന്നര ആഘോഷം അകാൻ തീരുമാനിച്ചു കാരണം പ്രെസ്റ്റേജ് ഇഷ്യൂ അല്ലെ ? മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും? ആങ്ങനെ പല കമ്മിറ്റി ആയി തിരിഞ്ഞു പരുപാടി നടത്താൻ തീരുമാനിച്ചു. സ്വാഗത കമ്മറ്റി, ഫുഡ് ആൻഡ് ആക്കോമേടഷൻ, പബ്ലിസിറ്റി, പല സെക്ഷനിൽ നിന്നും വരുന്നവർക് ഉള്ള ട്രാസ്പോർറ്റേഷൻ കമ്മറ്റി അങ്ങനെ കമ്മറ്റി പലതായി രൂപം കൊണ്ടു.

എന്നാൽ ഈ കോലാഹളങ്ങൾക് ഒന്നിനും ചെവി കൊടുക്കാതെ പള്ളിയുടെ ഒരു മൂലയിൽ പ്രാർത്ഥിച്ചു കൊണ്ട് ഒരു കുഞ്ഞു മനുഷ്യൻ ഇരിപ്പുണ്ടാരുന്നു. കാണാൻ ഒരു ചെലും ഇല്ല മുഷിഞ്ഞ വസ്ത്ര ധാരണം തന്നോടൊപ്പം പഴക്കം ഉള്ള ഒരു ബൈബിളും കയ്യിൽ പിടിച്ചു പ്രാർത്ഥനയോടെ പ്രാർത്ഥന, ഒടുവിൽ ആശീർവാദം പറഞ്ഞു സഭ പിരിഞ്ഞു , അടുത്ത ദിവസം പരിപാടിയുടെ നോട്ടീസുമായി പബ്ലിസിറ്റി കമ്മറ്റി ഉഷാറായി. അതും കിടിലൻ ഓഫറുമായി കർത്താവിനൊപ്പം ഫാമിലി ഫോട്ടോ എടുക്കുന്നതിനു ഒരു ഓഫർ, സെൽഫി മാത്രം എടുക്കുന്നതിനു വേറെ, കർത്താവിനൊപ്പം ഡിന്നർ അങ്ങനെ ഓഫറുകൾ പലവിധം .ഇതെല്ലാം രസീത് പേപ്പറിൽ എഴുതുന്ന അക്കത്തിന്റെ വലിപ്പം പോലെ ഇരിക്കും.
പാവം സക്കായി അച്ചയാനും ഇത് കണ്ടു ഇതൊക്കെ കൊടുത്തു യേശുവിനെ കാണാൻ ഇപ്പോളത്തെ സാഹചര്യം അനുവധിക്കുന്നില്ല. കയ്യിൽ ക്യാഷ് ഇല്ലാത്തത് കൊണ്ട് പള്ളി കമെറ്റിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല അടുപ്പിക്കത്തു പോലും ഇല്ല. എന്നാലും കർത്താവിനെ ഒന്നു കാണണം അത് വലിയ ഒരു ആഗ്രഹം ആണ് വിഷയം വെച്ചു പ്രാർത്ഥിച്ചു അങ്ങനെ ആ ദിവസം വന്നെത്തി. എങ്ങും ഉത്സവ അന്തരീക്ഷം അതാ അങ്ങകലെ നിന്നും ഒരു കൂട്ടം നടന് വരുന്നു അതിൽ യേശുവും ഉണ്ട് എന്ന് ആരോ പറഞ്ഞു കേട്ടു.. ഉയരം കുറവായതിനാൽ ആ ജനകൂട്ടത്തിൽ നിന്നും എങ്ങനെ യേശുവിനെ ഒന്നു കാണും. ഒന്നും ചിന്തിച്ചില്ല അടുത്തുള്ള ഒരു മരത്തിൽ വലിഞ്ഞു കേറി യേശുവിനെ കാണാം എന്നു തീരുമാനിച്ചു. കൊള്ളാം ഇപ്പോ നന്നയി കാണാൻ പറ്റുന്നുണ്ട് അടുത്ത് വരുമ്പോൾക്കും കുറച്ചുകൂടെ വെക്തമായി കാണാം മനസിൽ ഉറച്ചു, കാര്യം പരുപാടി ഉഷാറാക്കിയിട്ട് ഉണ്ട്, കർത്താവിനു വരാൻ റെഡ് കാർപെറ്റ് വിരിച്ചിരിക്കുന്നു,അനുഗ്രഹീത ഗായക സംഘം പാട്ടുകൾ പാടുന്നു, എന്തിനേറെ പറയുന്നു രാഷ്ട്രീയ പാർട്ടികൾ പോലും സഖാവ് യേശുവിനു സ്വാഗതം അറിയിച്ചു ഫ്ളക്സ് ബോർഡുകൾ വെച്ചിരിക്കുന്നു..  അങ്ങനെ കർത്താവ്  ഏകദേശം അടുത്തെത്തിയിരിക്കുന്നു, കൂടെ നടന്നു ചെവി കടിച്ചു തിന്നുന്നതുപോലെ ഒരു പാസ്റ്റർ ചെവിയിൽ എന്തൊക്കെയോ പറയുന്നുണ്ട് ഒരു പക്ഷെ കാര്യങ്ങൾ വിവരിക്കുക ആകാം.
ബഹളങ്ങളും അരവങ്ങളും കണ്ടു കർത്താവ്  മുൻപോട്ട് നടക്കവേ മരക്കൊമ്പിൽ ഇരിക്കുന്ന കുഞ്ഞു സക്കായിച്ചനെ കണ്ടു, കർത്താവ് തന്നെ കണ്ടു എന്നു മനസിലാക്കിയ സക്കായി ഒന്നു ഒളിക്കാൻ ശ്രെമിച്ചു. ഉടനെ കർത്താവ് അരുളി ചെയ്തു ഇങ്ങു ഇറങ്ങി വയോ അച്ചായാ എന്തിനാ അവിടെ മാറി നിൽകുന്നേ അതിൽ നിന്ന് എങ്ങാനം വീണാലോ?എന്നാൽ അപ്പോളേക്കും കൂടെ ഉണ്ടായിരുന്ന ഉപദേശി കർത്തവിനോട് ഇപ്രകാരം പറഞ്ഞു . വിട്ടു കള കർത്താവേ നമ്മുടെ സഭയിലെ ഒരു വിശ്വാസി ആണ്, വലിയ കിട്ടാപോക്കൊന്നും ഇല്ല, കണ്ടാൽ അറിയില്ലേ? ആളെ കൂട്ടാൻ കൊണ്ട് നടക്കുന്നു, നമുക്ക്‌ കാര്യമായി ഒന്നും തടയുകില്ല എന്തിനാ വെറുതെ. പറഞ്ഞു മുഴുപ്പിക്കാൻ വിടാതെ കർത്താവ് സക്കായിയെ വിളിച്ചു താഴെ ഇറക്കി എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇന്ന് ഞാൻ നിന്റെ കൂടെ അത്താഴം കഴിക്കും.. പറഞ്ഞു തീർക്കുംമുമ്പേ ഫാമിലി ഡിന്നർ ബുക്ക് ചെയ്‌ത അച്ചായന്റെ ബോധം പോയി.. കർത്താവേ അപ്പോ എന്റെ പെണ്ണുംപിള്ള ഉണ്ടാക്കിയ താറാവ് റോസ്റ്റും അപ്പവും ഒകെ വേറെ ആര് കഴിക്കും.. ആകെ ബഹളം ആയി എന്നാൽ കർത്താവ് ഇത് ഒന്നും വക വെക്കാതെ സകായിയോടൊപ്പം അവന്റെ വീട്ടിൽ പോയി.. കർത്താവ് വീട്ടിൽ വന്നു എന്ന സത്യം ഉൾകൊള്ളാൻ അകത്തെ ആകെ ലെവൽ പോയ സക്കായി അടുക്കളയിൽ ഉണ്ടായിരുന്ന  സകലവും കർത്താവിനു മുൻപിൽ എടുത്തു വെച്ചു, അത് അധികം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അല്പം കഞ്ഞിയും പപ്പടവും ഏതോ ഒരു കറിയും മാത്രം ആയിരുന്നു അന്ന് അവർക്കുള്ള അത്താഴം. കർത്താവ് സ്തോത്രം പറഞ്ഞു കഴിപ്പുതുടങ്ങിയപ്പോൾക്കും കുടുംബപ്രാര്ഥന വെച്ചാൽ പോലും തന്റെ വീട്ടിൽ കയറാത്ത അച്ചായന്മാരും അമ്മാമമാരും മനസില്ല മനസോടെ കയറി തുടങ്ങി..അങ്ങനെ അത്താഴം കഴിഞ്ഞു കർത്താവ് അവനെ അനുഗ്രഹിച്ചു മടങ്ങി, എന്നൽ മുൻകൂട്ടി പണം നൽകി ബുക്ക് ചെയ്‌ത എല്ല ഫോട്ടോ പരിപാടികളും കുളമായാ കാരണം കമ്മറ്റികാരും പാസ്റ്ററും ആകെ നാണം കേട്ടു..
എന്നാൽ സക്കായി ഇത്‌ ഒന്നും അറിയാത്ത ഭാവത്തിൽ വീണ്ടും പള്ളിയിൽ വന്നു ദൈവം ചെയ്ത വലിയ കാര്യങ്ങളെ സാക്ഷ്യം പറഞ്ഞു..ഒടുവിൽ ഒരു വാക്യവും വായിച്ചു.. അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തേണ്ടതിനു. അവന്റെ ബലമുള്ള കരങ്ങളിൽ താണിരിപ്പിൻ……
(ഇനിയുള്ള കാലമെങ്കിമും നമ്മുടെ സഭകളിൽ വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരും ഒരു പോലെ കർത്താവിനെ ആരാധിക്കട്ടെ, നമ്മെപ്പോലെ നമ്മുടെ അയൽകാരനെയും സ്നേഹിക്കുവാനും അവനു ഒരു കൈത്താങ്ങായി ഒരു നല്ല സ്നേഹിതനായി മാറുവാൻ ദൈവം നമ്മെ സഹായിക്കട്ടെ,വലിയവനും ചെറിയവനും എന്നൊരു വേർവെത്യാസം ഇല്ലാതെ നമുക്കു മുന്നേറാം, കൊയ്ത്തു വളരെ അധികം ഉണ്ട് എന്നാൽ വേലക്കാരോ ചുരുക്കം എത്ര….
-ADVERTISEMENT-

-ADVERTISEMENT-

You might also like