EXCLUSIVE | ‘സോംബി ഡ്രഗ്ഗ്‌’ വരുന്നു, സൂക്ഷിക്കുക!!

റോജി ഇലന്തൂർ

ഫ്ലോറിഡ / ബ്രസീൽ / ചൈന :
‘ബ്ലൂവെയ്‌ൽ ഗെയിം’ ലോകത്തിനു തന്നെ വിതച്ച ആശങ്കയും ഭീതിയും വിട്ടൊഴിയും മുൻപ്‌ തന്നെ പോയവാരം ലോകവാർത്തകളിൽ തന്നെ വളരെ ചലനം സൃഷ്ടിച്ച മറ്റൊരു വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ ‘സോംബി ഡ്രഗ്‌’ (ഫ്ലാക്ക) ഉപയോഗിച്ചതിനു ശേഷം യുവതിയും യുവാവും വാഹനത്തിലും വാഹനത്തിനു പിന്നിലും കാണിച്ചുകൂട്ടിയ ഹോളീവുഡ്‌ മൂവീസിനെ വെല്ലുന്ന രണ്ടു വ്യത്യസ്തവും അതിമാനുഷികമായതുമായ പരാക്രമരംഗങ്ങൾ.

ഫ്ലോറിഡയിൽ നടന്ന ഇരട്ടകോലപാതകത്തിനു പിന്നിൽ ആർ?

ഫ്ലോറിഡയിൽ ഒരു കുടുംബത്തിലെ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഒരുകൂട്ടം അന്വേഷണസംഘം മുന്നോട്ടുപോയപ്പോൾ കണ്ടെത്തിയ സത്യങ്ങൾ മനുഷ്യമനസ്സിനെ തന്നെ ഞെട്ടിക്കുന്ന ചില സംഭവങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്‌.

ഒരു ക്രൂരമായ വന്യമൃഗം മുഖവും വയറും കടിച്ചുചീന്തിയ നിലകളിൽ ആയിരുന്നു അതിൽ ഒരു മൃതദേഹം കണ്ടെത്തിയത്‌! പോലീസ്‌ അന്വേഷണത്തിൽ വളരെ വിചിത്രമായ നിലകളിലുള്ള ഈ കേസിന്റെ അന്വേഷണതെളിവുകൾ വിരൽചൂണ്ടിയത്‌ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പത്തൊൻപതുകാരൻ യുവാവാണ് ഈ കോലയ്‌ക്കു പിന്നിൽ എന്നുള്ളതാണ്. ഇദ്ദേഹം ‘സോംബി ഡ്രഗ്‌’ അടിമയായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി.

എന്താണ് ‘സോംബി ഡ്രഗ്‌’ അഥവാ ‘ഫ്ലാക്ക’?

1960കളിൽ മനുഷ്യനിർമ്മിതമായ ഒരു ഭീകരലഹരി പദാർത്ഥമാണ് ‘സോംബി ഡ്രഗ്‌’ അല്ലെങ്കിൽ ഫ്ലാക്ക എന്ന പേരിൽ ലോകം അറിയപ്പെടുന്നത്‌. ഈ ലഹരിപദാർത്ഥം 2013 മുതൽ അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിയൻ രാജ്യങ്ങളിലും ഉപയോഗിച്ചു വന്നിരുന്നു. അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും തെരുവിൽ ജനിച്ചുവളരുന്ന കുട്ടികളിലും യുവാക്കളിലുമാണ് ഇത്‌ കൂടുതലും ഉപയോഗിച്ചുവരുന്നതായി കാണപ്പെടുന്നത് എന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഡ്രഗ്‌ അബ്യൂസ്‌ റിപ്പോർട്ട്‌ ചെയുന്നു‌.

‘സോംബി ഡ്രഗ്‌’ എന്നാൽ എന്ത്‌?

Alpha PVP (pyrrolidinopentiophenone) എന്ന രാസനാമത്തിൽ അറിയപ്പെടുന്ന ‘സോംബി ഡ്രഗ്‌’ (ഫ്ലാക്ക) കൊക്കെയ്നും ആധുനികവൈദ്യശാസ്ത്രത്തിൽ വിവിധ നിലകളിൽ ഉള്ള ‘സെഡേറ്റീവ്‌ മെഡിസിൻസും’ ചേർത്ത്‌ മിശ്രിതമാക്കി പല നിലകളിൽ നിർമ്മിക്കുന്നു എന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. ആയതിനാൽ ഇത്‌ ഒരു ‘ഡിസൈനർ ഡ്രഗ്‌’ എന്ന നിലയിലാണ് അറിയപ്പെടുന്നത്‌.

എന്തുകൊണ്ട്‌ ‘സോംബി’ എന്ന പേരു വന്നു?

ഹോളിവുഡ്‌ സോംബി സിനിമകളിൽ കാണിക്കുന്ന നരഭോജികളായ മനുഷ്യകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരം ഭയാനകവും പൈശാചികവുമായ ചേഷ്ഠ്കളും പ്രവൃത്തികളും സോംബി ഡ്രഗ്‌ ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്നതിനാൽ ഈ ഡ്രഗിനു ‘സോംബി’ എന്ന പേരു വന്നു.

എവിടെയാണ് ‘സോംബി ഡ്രഗ്‌’ വ്യാപകമായി നിർമ്മിക്കുന്നത്‌?

വിദേശരാജ്യങ്ങളിൽ ‘സോംബി ഡ്രഗ്‌’ നിരോധിച്ചിരിക്കുകയാണെങ്കിലും ചൈനയിൽ നിന്നും ഇതു വ്യാപകമായ നിലയിൽ നിർമ്മിച്ച്‌ കയറ്റിയയക്കപ്പെടുന്നു എന്ന് പോലീസ്‌ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.

എങ്ങനെയാണ് ‘സോംബി ഡ്രഗ്‌’ ഇരിക്കുന്നത്‌?

സോംബി ഡ്രഗ്‌ കാഴ്ചയിൽ ക്രിസ്റ്റൽ രൂപങ്ങളിൽ കാണുന്നു എങ്കിലും പൊടിരൂപത്തിലും ക്യാപ്സൂൾ രൂപത്തിലും മറ്റു മരുന്നുകൾ കുത്തിവയ്‌പ്പ്‌ എടുക്കും പോലെ എടുക്കാവുന്നതുമാണ് എന്ന് അറിയുന്നു. പ്രത്യേകിച്ച്‌ നിറമില്ലെങ്കിലും രൂക്ഷഗന്ധമുണ്ട്‌ എന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഡ്രഗ്‌ അബ്യൂസ്‌ റിപ്പോർട്ട്‌ ചെയുന്നു‌.

എന്തൊക്കെ ആണ് ‘സോംബി ഡ്രഗ്‌’ ഉപയോഗിക്കുന്നവർക്ക്‌ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ?

•’സോംബി ഡ്രഗ്‌’ ഉപയോഗിക്കുന്നവരുടെ താപനില 104-105 ഡിഗ്രി ഫാരൻഹീറ്റ്‌ (40 ഡിഗ്രി സെൽഷ്യസ്‌) വരെ വർദ്ധിക്കുന്നു.

•ഹൃദയമിടുപ്പ്‌ വളരെ വർദ്ധിക്കുന്നു, പിന്നത്തേതിൽ ക്രമേണ ഹൃദയം നിലച്ച്‌ മരണം വരെ സംഭവിക്കുന്നു.

•കിഡ്നി അടുത്ത ദിവസത്തിൽ തന്നെ തകരാറിൽ ആകുന്നു.

•രക്തസമ്മർദ്ദം വളരെ വർദ്ധിക്കുന്നു.

•തലച്ചോറിനെ ശക്തമായി ബാധിക്കുന്നു.

•ക്രമേണ അബോധാവസ്ഥയിൽ എത്തുകയും ചിത്തഭ്രമമുള്ള നിലകളിലും, പിന്നത്തേതിൽ അക്രമാസക്തമായ നിലകളിലും മറ്റു മനുഷ്യരോട്‌ പെരുമാറുന്നു.

•ആർക്കും ഇല്ലാത്ത നിലകളിലുള്ള അമാനുഷികമായ ഒരു ശക്തി ഉപയോഗിക്കുന്നയാൾക്കു ലഭിച്ചു എന്ന തോന്നൽ വരുത്തുകയും ചെയുന്നു.

എന്തൊക്കെയാണ് ‘സോംബി ഡ്രഗ്‌’ വരുത്തുന്ന സാമൂഹിക വിപത്തുകൾ?

ഇന്ന് ‘സോംബി ഡ്രഗ്‌’ ഉപയോഗം മൂലം ലോകത്ത്‌ വിവിധ രാജ്യങ്ങളിൽ അനേകായിരങ്ങൾ മരണം വരിച്ചു എന്നു മാത്രമല്ല അതിലും അധികം പേരെ ‘സോംബി ഡ്രഗ്‌’ ഉപയോഗിച്ചവർ ആക്രമിച്ച്‌ കീഴ്പെടുത്തി പിച്ചി ചീന്തി കോലപ്പെടുത്തി മാംസം ഭക്ഷിക്കുകയും ചെയുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്‌.

ഇന്ത്യയിൽ വരുമോ ‘സോംബി ഡ്രഗ്‌’?

ലോകരാജ്യങ്ങളിൽ ‘സോംബി ഡ്രഗിനെ’ കുറിച്ച്‌ വിവിധ മാധ്യമങ്ങളിൽ കൂടി ബോധവത്കരണം നടക്കുന്നു എങ്കിൽ തന്നെയും ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ ഇനിയും ഇതിനെക്കുറിച്ച്‌ ബോധവത്കരിക്കേണ്ടതായുണ്ട്‌, പ്രത്യേകിച്ച്‌ സ്വദേശങ്ങളിലും വിദേശങ്ങളിലും പഠനത്തിലും ജോലിയിലുമൊക്കെ ആയിരിക്കുന്ന കൗമാരക്കാരും യൗവനക്കാരും. അല്ലാത്തപക്ഷം ഒരു സമൂഹത്തിന്റെ തന്നെ വിപത്ത്‌ നാം കാണേണ്ടതായി വരും.

‘സോംബി ഡ്രഗിൽ’ നിന്നും മോചനത്തിനു നാം എന്തു ചെയണം?

അന്താരാഷ്ട്രവിപണിയിൽ തന്നെ ചൈന പോലെയുള്ള രാജ്യങ്ങളുടെ സാധനസാമഗ്രികൾ സമൃദ്ധമാണ്. ജനങ്ങളെ വിപണിയിലേക്ക്‌ ആകർഷിക്കുവാൻ തക്കവണ്ണം വളരെ വിലക്കുറവിൽ വിറ്റഴിക്കുവാൻ ചൈനക്കു കഴിഞ്ഞു എന്നത്‌ കഴിഞ്ഞ നാളുകളിൽ നാം കണ്ടതാണ്. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ, മിഠായികൾ മുതൽ ലോകവിപണിയിൽ വളരെ വിലപിടിപ്പുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങൾ വരെ വളരെ നിർക്ക്‌ കുറച്ച്‌ നൽകുന്ന ചൈന ഉൽപാദിപ്പിക്കുന്ന വിപണനസാധനങ്ങൾ നാം ബഹിഷ്കരിക്കുക. അല്ലാത്തപക്ഷം ചൈനീസ്‌ ഉപഭോഗവസ്തുക്കൾ എന്ന് നിലയിൽ ‘സോംബി ഡ്രഗ്‌’ വാങ്ങിയ ഒരു വ്യക്‌തിയിൽ നിന്നാരംഭിച്ച്‌ ഒരു രാഷ്ട്രത്തെ തന്നെയൊ നശിപ്പിച്ചുകൂടാ എന്നാരുകണ്ടു. ഇന്ത്യയെ നമുക്ക്‌ ഒന്നായ്‌ ചേർന്ന് ‘സോംബി ഡ്രഗിൽ’ നിന്നും രക്ഷിക്കാൻ അണിചേരാം.. ഉണരൂ ഉപഭോക്താവേ, ഉണരൂ…

 

-ADVERTISEMENT-

-ADVERTISEMENT-

You might also like