ചെറു ചിന്ത : ആടുകളെ വേർതിരിക്കുന്ന ഇടയൻ | ജിജി, കോട്ടയം.

മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും
സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. (മത്തായി 25; 31- 33)

ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും ഒരുമിച്ച് മേയ്ച്ചാലും സന്ധ്യാ സമയത്ത് അവയെ വേർതിരിച്ചു രണ്ട് തൊഴുത്തിൽ അടക്കുന്നതിനെ യുഗാന്ത്യത്തിൽ മനുഷ്യരെ അവരുടെ സ്വഭാവത്തിൻ്റെ നന്മ തിന്മകൾ അനുസരിച്ച് വേർതിരിക്കുന്ന കാലത്തിനെക്കുറിച്ചാണ് ഇവിടെ കർത്താവ് പറയുന്നത്.

ദൈവം തന്റെ ജനമായ യിസ്രായേലിനോട് യെഹെസ്ക്കേൽ (34;17) പ്രവാചകൻ മുഖാന്തരം പറഞ്ഞ ഈ വചനം നല്ല ഇടയനായ നമ്മുടെ കർത്താവ് വീണ്ടും ഉദ്ദരിക്കുകയാണ്.

post watermark60x60

ആടുകൾക്ക് വേണ്ടി ജീവൻ കൊടുത്ത നല്ല ഇടയൻ ഇതാ രാജാവും ന്യായാധിപതിയായി സംഹാസനത്തിൽ ഇരുന്നുകൊണ്ട്..ആടിനും ആടിനും .മധ്യേയും ആട്ടുകൊറ്റൻമ്മാർക്കും കോലട്ടുകൊറ്റൻമ്മാർക്കും.മധ്യേയും ന്യായം വിധിക്കുന്നൂ അവൻ ദൈവത്തിന്റെ പ്രതിപുരുഷനായി.. സകലമനുഷ്യരുടെയും വിധികർത്താവായി വരുന്നു. അവൻ്റെ ഉടുപ്പിൻമേലും തുടമേലും അവൻ രാജാധിരാജാവും കർത്താധികർത്താവും എന്ന് എഴുതിയിരിക്കുന്നു

കൊഴുത്തും പുഷ്ടിയിലും ഇരിക്കുന്ന കോലാട്ടുകൊറ്റൻമ്മാർ മാംസത്തിനായി ഉള്ളവയും കൊലക്ക് കൊടുപ്പാനുളളവയുമാണ്.

ഇടയൻ അവയെ കമ്പളിയും പാലും കിട്ടുന്ന ചെമ്മരിയാടുകളിൽ നിന്ന് വേർതിരിക്കുന്നു..

മുക്കുവൻ നല്ല മീനിനെ പാത്രത്തിൽ സൂക്ഷിക്കുകയും പ്രയോജനം ഇല്ലാത്തവയെ എറിഞ്ഞു കളയുകയും ചെയ്യുന്നു.

കർഷകൻ കൊയ്ത്തിൽ കതിർ മുറിച്ചെടുത്തിട്ട് പതിരും കളയും തീയിലിട്ട് ദഹിപ്പിച്ചു കളയുന്നു.

തോട്ടക്കാരൻ കായ്ക്കാത്ത കൊമ്പുകൾ വെട്ടി നശിപ്പിച്ചു കളയുന്നു.

പലകാര്യങ്ങളും പറഞ്ഞു യേശു തെളിയിക്കുന്നത് അന്ത്യന്യായവിധി തന്നെ.

പ്രിയ കൂട്ടുകാരെ… നമ്മുടെ നന്മ തിന്മകൾ അനുസരിച്ച് നിത്യജീവനായും നിത്യ നിന്ദക്കായും ദൈവം പ്രതിഫലം വേർതിരിക്കുന്ന ദിവസം അതിവിദൂരമല്ല. ആയതിനാൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനും ആയി സ്വീകരിച്ചു വെള്ളത്തിൽ മുഴുകൽ സ്നാനം ഏറ്റ് അടിസ്ഥാന ദൈവകൽപ്പനകൾ അനുസരിച്ച് വിശുദ്ധിയോടെ ജീവിച്ചു അന്ത്യ ന്യായവിധിയിൽ വലതു ഭാഗത്തേ ചെമ്മരിയാടുകൾ ആകുവാൻ നമുക്ക് ശ്രമിക്കാം.

– ജിജി, കോട്ടയം.

-ADVERTISEMENT-

-ADVERTISEMENT-

You might also like