ക്രിസ്തുവിനെ ഉപേഷിക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍കൂടി രക്തസാക്ഷികളുടെ ഗണത്തിലേക്ക്

മോസ്ക്കോ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രണ്ടുപേരെ ഐ.എസ് കൊലപ്പെടുത്തി. റോമന്‍ സാബോലോട്ട്നി (39 വയസ്സ്), ഗ്രിഗറി സുര്‍ക്കാനു (38 വയസ്സ്) എന്നിവരാണ് വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചത്‌. ഇവര്‍ കൊല്ലപ്പെട്ടതായുള്ള വിവരം പ്രാദേശിക എം‌പിമാരാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ റഷ്യ അയച്ച ‘വാഗ്നേര്‍സ് ആര്‍മി’ എന്നറിയപ്പെടുന്ന സ്വകാര്യ സൈന്യത്തിലെ ഭാടന്മാരായിരുന്നു ഇവര്‍. പോര്‍മുഖത്തുവച്ചാണ് ഐ.എസ് ഇവരെ പിടികൂടിയത്.

ഇവരേ ക്രിസ്തുമതം ഉപേഷിച്ച് ഇസ്ലാം ആകാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പായി ഇവരോട് ‘തങ്ങള്‍ ക്രിസ്തുമതവും, സ്വന്തം രാജ്യവും ഉപേക്ഷിച്ച് മുസ്ലീം മതം സ്വീകരിക്കുകയും, ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരുകയാണെന്നും’ എഴുതിയ പ്രസ്താവന വായിക്കുവാന്‍ ജിഹാദികള്‍ ആവശ്യപ്പെടുകയായിരിന്നു. എന്നാല്‍ ജിഹാദികളുടെ ആവശ്യത്തെ നിരസിച്ചു വിശ്വാസത്തിനു വേണ്ടി മരണം ഏറ്റുവാങ്ങാന്‍ അവര്‍ തീരുമാനിച്ചു.

എന്നാല്‍ റഷ്യന്‍ സര്‍ക്കാര്‍ ഇതുവരെ ഈ വാര്‍ത്തയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. റോമന്‍ സാബോലോട്ട്നിയും, ഗ്രിഗറി ട്സുര്‍ക്കാനുവും കൊല്ലപ്പെട്ടിരിക്കുവാനാണ് സാധ്യതയെന്നാണ് മുതിര്‍ന്ന റഷ്യന്‍ എം.പി വിക്ടര്‍ വോഡോലാറ്റ്സ്കിനെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like