കുവൈറ്റിൽ ജയിലിലായിരുന്ന എബിൻ നിരപരാധിയെന്ന് കോടതി

കുവൈറ്റ്: തന്റെതല്ലാത്ത കാരണത്താൽ കേസിൽ അകപ്പെട്ട് ജെയിലിലായ മലയാളി നെഴ്സ് എബിൻ കേസിൽ നിന്നും മോചിതനായി.

ഇന്നു നടന്ന കോടതി വിസ്താരത്തിലാണ് എബിന്റെ നിരപരാധിത്വം കോടതിയ്ക്ക് വ്യക്തമായത്. അതൊടുകൂടി മാസങ്ങൾ പിന്നിട്ട ജെയിൽ വാസത്തിനാണ് ഇപ്പൊൾ വിരാമമായിരിക്കുന്നത്. സഹ പ്രവര്‍ത്തകരുടെ ചതിയില്‍പ്പെട്ടാണ് എബിന്‍ ജയിലില്‍ ആയത്. സെപ്ററംബർ 1ന്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി എബിന് ജയിലിൽ നിന്ന് പുറത്ത് വരാൻ കഴിയും എന്നാണ് ഇപ്പൊൾ ലഭിക്കുന്ന വിവരം.

എബിൻ ജെയിലിലായ വാർത്തയുടെ വിശദ്ധാംശങ്ങൾ ക്രൈസ്തവ എഴുത്തുപുരയിൽ വാർത്തയായിരുന്നു. നിരവധി ദൈവമക്കളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് എബിൻ മോചിതനായത്.

എബിന്റെ മോചനത്തിനായി തന്റെ കൂട്ടുകാർ ആരംഭിച്ച സേവ് എബിൻ തോമസ് എന്ന പേജിലൂടെയാണ് മോചന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.