ഭാവന: മുടന്തന്‍ തുള്ളുന്നു

ബിനു വടക്കുംചേരി

ഒമ്പതാം മണിനേരം! പ്രാര്‍ത്ഥനക്കായി ദൈവാലയത്തിലേക്കു പത്രോസും യോഹന്നാനും യാത്രയായി. ഇന്ന് കൃത്യ സമയത്ത് യോഗത്തിന് എത്തുന്നവരുടെ സഖ്യ നന്നേ കുറവാണു. അവര്‍ നടന്ന് ‘സുന്ദരം’ എന്ന ദൈവാലയ ഗോപുരത്തില്‍ എത്തി. പക്ഷെ അവിടെ സുന്ദരമായ കാഴ്ച്ചകളല്ല അവര്‍ കണ്ടത്. ദൈവാലയത്തില്‍ ചെല്ലുന്നവരുടെ ഭിക്ഷ യാചിപ്പനായി ചിലര്‍, ഒരു മുടന്തനെ ചുമന്നു കൊണ്ട് വരുന്നു. ഇന്ന് ‘സുന്ദരമായ’ ആത്മീയഗോളത്തില്‍ നോക്കിയാല്‍ ഇത്തരത്തില്‍ ഉള്ള ആത്മീയ മുടന്തന്മാരെ കാണാം! പ്രാര്‍ത്ഥന സമയത്ത് ഇവര്‍ ദൈവാലയത്തിനു പുറത്തു മറ്റു പല ബിസിനസുമായി ബന്ധപ്പെട്ടിരിക്കും. ഇത്തരക്കാരോട് എന്താ ആരാധനക്ക് കണ്ടിലലോ എന്ന് ചോദിച്ചയാൽ ” ഹോ, വന്നില്ല എന്നെ ഉള്ളു”, ” എഴുന്നേറ്റപ്പോൾ നേരം വൈകി” , ” യോഗത്തെക്കുറിച്ച് ആരും വാട്സാപ്പിൽ ഓര്‍പ്പിച്ചില്ല” എന്നിത്യാദി ചില “മുടന്തന്‍ ഞ്യായങ്ങൾ” കേള്‍ക്കാം. മറ്റുള്ളവരുടെ കൈയില്‍ നിന്നും വല്ലതും കിട്ടുമ്മോ?? എന്ന് ചിന്തിക്കുന്ന ഇത്തരക്കാരുടെ ഉന്നം ‘പണം’ മാത്രമാണ്. വാസ്തവത്തിൽ മുടന്ത് ഉള്ളത് ഒരാള്‍ക്ക് മാത്രമാണെങ്കിലും, അയാളെ ചുമക്കാന്‍ ചിലര്‍ ഉണ്ട്, ഇത്തരക്കാര്‍ പണത്തിനു വേണ്ടി എന്തും ചുമക്കും. ഇയാളെ ദൈവാലയത്തിലേക്ക് ചുമന്നിരുന്നെങ്കില്‍ ഒരു പക്ഷെ മുന്പേ സൗഖ്യം ലഭിച്ചിട്ടുണ്ടാക്കും. ഇന്നത്തെ ആത്മീയ ഗോളത്തിലും പണത്തിനു പ്ര്യാധാന്യം നല്‍ക്കുന്ന ചില നേതൃത്വം ജനത്തെ സ്വന്തം താല്പ്യരങ്ങൾക്ക് ഭൗധികം ലക്ഷ്യം വെച്ചും പലതിനെയും ചുമക്കുവാന്‍ നെട്ടോട്ടം ഓടുമ്പോള്‍ ആത്മീയഗോളം സൗഖ്യത്തിനായി വിലപിക്കുകയാണ്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്നും, ”ഒരു വോട്ട് ”, ” ഒരു ഡോനെക്ഷന്‍ “, “ഒരു ഇരിപ്പിടം ” ഇമ്മാതിരിയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ മാത്രമേ ഉള്ളു. സുന്ദരമായ അത്മീയഗോളത്തില്‍ സുന്ദരമല്ലാത്ത കാഴ്ചകൾ ഇനിയും ഉണ്ട്…, ചിലരുടെ പേര് സുന്ദരമാണ് , ‘Mercy’ എന്നാണു പക്ഷെ ‘അറ്റകൈക്കു ഉപ്പ്’ തേക്കത്തില്ല എന്നേയുള്ളു, ചിലരുടെ പേര് പള്ളികള്‍ സുന്ദരമാണ് പക്ഷെ ഉപദേശത്തില്‍ ‘മുടന്തുണ്ട് ‘, ചിലരുടെ പ്രസംഗം നല്ലതാ പക്ഷെ മാതൃകയില്ല , ചിലരുടെ ഭവനം സുന്ദരമാണ് പക്ഷെ ആത്മീയ സന്തോഷം ഇല്ല, അങ്ങനെങ്ങനെ …! പത്രോസും യോഹന്നാനും ദൈവാലയത്തിലേക്ക് കടക്കുന്നിടയില്‍, ഈ മുടന്തന്‍ അവരോടു ഭിക്ഷ യാചിച്ചു പത്രോസ് അവനോടു പറഞ്ഞു “ഞങ്ങളുടെ കൈയില്‍ ‘വെള്ളിയും, പൊന്നും ഇല്ല ‘ (പണം), എനിക്കുള്ളത് നിനക്കു തരുന്നു ‘നസ്രായനായ യേശുവിന്‍റെ നാമത്തില്‍ നടക്ക’ ” ക്ഷണത്തില്‍ തന്നെ അവന്‍റെ കാലും നരിയാണിയും ഉറച്ചു, അവന്‍ കുകുതിച്ചെഴുനേറ്റു. അവന്‍ ദൈവത്തെ സ്തുതിച്ചും തുള്ളിയും കൊണ്ട് പത്രോസിന്‍റെയും യോഹന്നാന്‍ന്‍റെ കൂടെ ദൈവലയത്തിലേക്ക് പൊയി. ഇവന്‍ തുള്ളുന്നത് കണ്ടിട്ട് ജനം വിസ്മയം നിറഞ്ഞവരായി . യഥാര്‍ത്ഥ നേതൃത്വം സഭയെ ദൈവത്തിങ്കലേക്ക് നയിക്കാന്‍ പാടുപെടുമ്പോള്‍ ചില മുടന്തരും ,ചുമട്ടുകാരും വര്‍ധിച്ചുവരുന്ന ഈ കാലത്ത് നമ്മുടെ നോട്ടം ഉയരത്തിലേക്ക് തന്നെയാകട്ടെ ! കതിരിനോപ്പം കള വളര്‍ന്നാലും, കര്‍ത്താവു തന്‍റെ സഭയ പണിയും … പാതാള ഗോപുരം അതിനെ ജയിക്കില്ല! ആമേന്‍ കര്‍ത്താവായ യേശുവേ വരണമേ!! —

സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം ബി.വി

-ADVERTISEMENT-

-ADVERTISEMENT-

You might also like