ലേഖനം: ജീവനും മരണംവും ദൈവം കരത്തിൽ

പാസ്റ്റർ ബി. മോനച്ചൻ

ഡൽഹിയിൽ ഒരു കൂട്ടം മനുഷ്യ മൃഗങ്ങളാൽ പിച്ചി ചിന്തപ്പെട്ട ‘നിർഭയ ‘എന്ന പെൺകുട്ടിയെ. ഒരു വലിയ പ്ലെയിൻ താൽക്കാലിക ഹോസ്പിറ്റൽ ആക്കി ഡൽഹി All India Medical Instittute ലെ ഡോക്ടർമാരും നേഴ്സ്സും ചേർന്ന ടീം, ഗവണ്മെന്റ് നിർദേശം പ്രകാരം സിംഗപ്പൂരിലെ പ്രശസ്‌തമായ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ജീവൻ രക്ഷപ്പെടുത്താൻ ഡോക്ടർമാർ വൈദ്യ ശാസ്ത്രത്തിന് ആകുംവിധം എല്ലാം ചെയ്തു. ഒടുവിൽ ആ വിലപ്പെട്ട ജീവൻ പറന്നു അകന്ന് പോയി.

അമേരിക്കക്കാരുടെ ഉടമസ്ഥതയിൽ ഉള്ള ആ ഹോസ്പിറ്റലിന്റെ ചീഫ്‌ ഫിസിഷ്യൻ
പിന്നിട് മനോരമ പത്രം ത്തിനു കൊടുത്ത ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു

” ജീവന്റെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ വൈദ്യശാസ്ത്രത്തിന് യാത്ര മൊഴി ചൊല്ലാനെ കഴിയു… ”

എത്ര അർത്ഥവത്തായ പ്രസ്‌താവനയാണിത്, വിശുദ്ധ വേദ പുസ്തകം ഇങ്ങനെ പറയുന്നു ഇയ്യോബ് 10:12 ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.

അതെ സ്‌നേഹിതരെ നമ്മൾ ജീവനോടെ ഇരിക്കുന്നുത് നാം വാരി വിഴുങ്ങുന്ന ഗുളികയുടെ ശക്തിയോ നമ്മെളെ നോക്കുന്ന ഡോക്ടറുന്മാരുടെ മിടുക്ക്‌ കൊണ്ടോ , ഹോസ്പിറ്റലിന്റെ വലിപ്പമോ അല്ല
ദൈവത്തിന് നമ്മെ കുറിച്ച് ഉള്ള പദ്ധതികൾ തീരാത്തതിനാലാണെന്ന് അറിയുക.

ജീവന്റെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ നമ്മെ ഇവിടെ പിടിച്ചു നിർത്താൻ ആർക്ക് കഴിയും ? പണം. അധികാരം, പ്രശസ്തി, പിടിപാട് ഇവയൊക്കെ നിഷ്ഫലം ആകുന്നു. ആ നിമിഷം അവിടെ ദൈവത്തിന് മാത്രമേ നമ്മെ സഹായിക്കൻ കഴിയു.

ആകയാൽ ദൈവത്തെ സ്‌നേഹിച്ചു മാനിച്ചു അവന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുക.

ഒരേ ഒരു ജീവിതം അത് വേഗം തീരും ഈ ആയുസിൽ ..നാം കർത്താവിനയി ചെയുന്നുന്നത് മാത്രം നില നിൽക്കും…. (only one life it will soon be fast only what’s we done for chirst will last )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.