റാഫ സൂപ്പർ സിംഗർ ഓഡിഷൻ അവസാനിച്ചു

രണ്ടാഴ്ച നീണ്ടു നിന്ന റാഫ സൂപ്പർ സിംഗർ സീസൺ-1 ഓഡിഷൻ ഇന്നലെ അവസാനിച്ചു. സംഗീത മേഖലയിൽ തന്നെ പരിചിതമല്ലാത്ത വ്യത്യസ്തമായ പുതിയ രീതിയാണ് “Smule ” എന്ന മൊബൈൽ സംഗീത അപ്പു വഴി സംഗീത മത്സരത്തിനായി റാഫാ സൂപ്പർ സിംഗർ സീസൺ-1 വേദിയിൽ പരീക്ഷിക്കപ്പെട്ടത്. റാഫയുടെ സുതാര്യവും ലളിതവുമായ ഈ ആശയത്തിന് സംഗീത മേഖലയിലെ പ്രമുഖരിൽ നിന്നും യുവജനങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി 350 ഓളം മത്സരാർത്ഥികൾ ആണ് ഈ മത്സരത്തിന്റെ ഭാഗമായത്.

ഓഡിഷനിൽ പങ്കെടുത്തവരിൽ  നിന്നും വരും ദിവസങ്ങളിൽ മികച്ച 25 ഓളം മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് മത്സരങ്ങൾ ആരംഭിക്കുമെന്ന് റാഫ മീഡിയ മാനേജ്മെന്റ്  അറിയിച്ചു. മത്സരങ്ങൾ യഥാക്രമം റൗണ്ട് 1 ,2, 3 എന്നിങ്ങനെയായിരിക്കും പുരോഗമിക്കുന്നത്.

വിജയികളെ കാത്തിരിക്കുന്നത് റാഫാ മീഡിയ പുറത്തിറക്കാനിരിക്കുന്ന പുതിയ ഗാനങ്ങൾ പാടുവാനുള്ള അവസരങ്ങളാണ്.

ക്രൈസ്തവ എഴുത്തുപുര മീഡിയ ആണ് ഈ പരിപാടിയുടെ ന്യൂസ് പാർട്ണർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.